കേരളം

kerala

ETV Bharat / state

ആദ്യ ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗം ഇന്ന്; കൊവിഡ് സ്ഥിതി വിലയിരുത്തും - special cabinet meeting

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുത്തേക്കും. ധനബില്‍ പാസാക്കുന്നതിനായി ഓര്‍ഡിനന്‍സ് ഇറക്കുന്നതാണ് മറ്റൊരു പ്രധാന വിഷയം

സമ്പൂർണ ലോക്ക് ഡൗൺ  സംസ്ഥാനത്ത് പ്രത്യേക മന്ത്രിസഭ യോഗം ഇന്ന്  പ്രത്യേക മന്ത്രിസഭ യോഗം  കൊവിഡ് വ്യാപന ആശങ്ക  തിരുവനന്തപുരം  special cabinet meeting  cabinet meeting
സംസ്ഥാനത്ത് പ്രത്യേക മന്ത്രിസഭ യോഗം ഇന്ന്

By

Published : Jul 27, 2020, 8:11 AM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ആദ്യ ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗം ഇന്ന് ചേരും. തലസ്ഥാനത്ത് കൊവിഡ് സ്ഥിതി നിയന്ത്രണതീതമായി തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കാന്‍ തീരുമാനിച്ചത്.

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുത്തേക്കും. ധനബില്‍ പാസാക്കുന്നതിനായി ഓര്‍ഡിനന്‍സ് ഇറക്കുന്നതാണ് മറ്റൊരു പ്രധാന വിഷയം. കൊവിഡ് ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരമാവധി യോഗങ്ങളെല്ലാം ഓണ്‍ലൈനാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ധനവകുപ്പിന്‍റെ ഉദ്യോഗസ്ഥ യോഗവും ഓണ്‍ലൈനായാണ് നടക്കുന്നത്. കൂടാതെ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ അതത് ജില്ലകളില്‍ തങ്ങുന്നതിനാല്‍ യോഗത്തില്‍ സംബന്ധിക്കാന്‍ വീഡിയോ കോണ്‍ഫറന്‍സാകും ഉചിതമെന്ന് പൊതു അഭിപ്രായം ഉയര്‍ന്നിരുന്നു. ഈ സാഹചര്യവും കൂടി പരിഗണിച്ചാണ് ചരിത്ര നീക്കത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുത്തത്.

ABOUT THE AUTHOR

...view details