തിരുവനന്തപുരം: കൊവിഡ് പ്രതിരോധ ഉത്പന്നങ്ങൾക്ക് അമിത വില ഈടാക്കുന്നത് കണ്ടെത്താനായി പ്രത്യേക വിഭാഗത്തെ നിയമിച്ചു. എല്ലാ ജില്ലകളിലും ഇതിനായി സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് പരിശോധന നടത്തുമെന്നും പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. എല്ലാ ജില്ലകളിലും മെഡിക്കൽ സ്റ്റോറുകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തും.
പ്രതിരോധ ഉത്പന്നങ്ങൾക്ക് അമിത വില; വിലനിയന്ത്രണം ഉറപ്പാക്കാൻ സ്പെഷ്യൽ ബ്രാഞ്ച് പരിശോധന - മെഡിക്കൽ സ്റ്റോറുകളിൽ പരിശോധന
കൊവിഡ് പ്രതിരോധ ഉത്പന്നങ്ങൾക്ക് അമിത വില ഈടാക്കുന്നത് കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മേധാവി അറിയിച്ചു.
![പ്രതിരോധ ഉത്പന്നങ്ങൾക്ക് അമിത വില; വിലനിയന്ത്രണം ഉറപ്പാക്കാൻ സ്പെഷ്യൽ ബ്രാഞ്ച് പരിശോധന Special branch inspection to control price Special branch inspection to ensure price control in covid related things Special branch inspection to ensure price control covid defense products Special branch inspection to ensure price control covid defense products news covid related things news കൊവിഡ് പ്രതിരോധ ഉത്പന്നങ്ങളുടെ വില കൊവിഡ് പ്രതിരോധ ഉത്പന്നങ്ങൾക്ക് അമിത വില സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് പരിശോധന വാർത്ത കൊവിഡ് പ്രതിരോധ ഉത്പന്നങ്ങൾക്ക് അമിത വില വാർത്ത മെഡിക്കൽ സ്റ്റോറുകളിൽ പരിശോധന സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പരിശോധന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11903083-thumbnail-3x2-behra.jpg)
പ്രതിരോധ ഉത്പന്നങ്ങൾക്ക് അമിത വില; വിലനിയന്ത്രണം ഉറപ്പാക്കാൻ സ്പെഷ്യൽ ബ്രാഞ്ച് പരിശോധന
പ്രതിരോധ ഉൽപ്പന്നങ്ങൾ സർക്കാർ നിശ്ചയിച്ച വിലയ്ക്ക് തന്നെയാണ് വിൽക്കുന്നതെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഉൽപന്നങ്ങൾക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു.
ALSO READ:ഹൈദരാബാദിലേക്ക് കൂടുതൽ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ എത്തി