കേരളം

kerala

ETV Bharat / state

സ്‌പെഷ്യല്‍ ബാലറ്റ് ലഭിക്കാത്തവര്‍ വാരണാധികാരികളുമായി ബന്ധപ്പെടണം

ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ പ്രസിദ്ധപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയതായും കമ്മീഷണര്‍ പി.ഭാസ്‌ക്കരന്‍ വ്യക്തമാക്കി.

സ്‌പെഷ്യല്‍ ബാലറ്റ് സംവിധാനം  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍  കൊവിഡ്‌ രോഗികള്‍  കേരളത്തില്‍ കൊവിഡ്‌ വ്യാപനം  district collectors  special ballot voters  covid spread  covid kerala  local body election kerala  local body
സ്‌പെഷ്യല്‍ ബാലറ്റ് ലഭിക്കാത്തവര്‍ വാരണാധികാരികളുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍

By

Published : Dec 5, 2020, 12:01 PM IST

തിരുവനന്തപുരം: കൊവിഡ്‌ രോഗികള്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവർക്കുമായി ഏർപ്പെടുത്തിയ സ്പെഷ്യൽ ബാലറ്റ് സംവിധാനം ലഭിക്കാത്തവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെടണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണർ. അതത് വരണാധികാരിയെയോ ഉപവരണാധികാരിയെയോ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിയെയോ അസിസ്റ്റന്‍റ് സെക്രട്ടറിയെയോ ബന്ധപ്പെടാം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ പ്രസിദ്ധപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയതായും കമ്മിഷണര്‍ പി.ഭാസ്‌ക്കരന്‍ വ്യക്തമാക്കി.

സ്പെഷ്യൽ പോളിങ്‌ ഓഫീസറുടെ നേതൃത്വത്തിൽ സ്പെഷ്യൽ വോട്ടർമാർക്ക് താമസസ്ഥലത്തെത്തി ബാലറ്റ് വിതരണം ചെയ്യും. വോട്ട്‌ രേഖപ്പെടുത്തിയ ശേഷം സ്പെഷ്യൽ പോളിങ്‌ ഓഫിസർക്ക് നേരിട്ടോ വരണാധികാരിക്ക് തപാൽ മാർഗമോ ആൾവശമോ എത്തിക്കാം.വോട്ടെണ്ണൽ ദിനമായ 16ന് രാവിലെ എട്ട് മണിക്ക്‌ മുമ്പ് ലഭിക്കുന്ന തപാൽ വോട്ടുകളാണ് പരിഗണിക്കുക. ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള സാധാരണ തപാൽ വോട്ടിനും ഇത് ബാധകമാണ്. എട്ട് മണിക്ക്‌ ശേഷം ലഭിക്കുന്ന തപാൽ ബാലറ്റുകൾ വരണാധികാരി കൈപ്പറ്റിയ സമയവും തീയതിയും രേഖപ്പെടുത്തി തുറക്കാതെ പ്രത്യേകം സൂക്ഷിക്കും. തെരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് നിർബന്ധിത കൊവിഡ് പരിശോധന നടത്താൻ നിർദേശിച്ചിട്ടില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.

ABOUT THE AUTHOR

...view details