ഗവർണർക്കെതിരെ വിമർശനം ഉന്നയിക്കാതെ മുഖ്യമന്ത്രി - പിണറായി വിജയൻ
കാർഷിക നിയമത്തിന് എതിരെ പ്രമേയം അവതരിപ്പിക്കാനായി പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം അനുമതി നിഷേധിച്ചിരുന്നു.
തിരുവനന്തപുരം: പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണർക്കെതിരെ വിമർശനം ഉന്നയിക്കാതെ മുഖ്യമന്ത്രി. കാർഷിക നിയമത്തിന് എതിരെ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തെ നിഷേധിച്ച ഗവർണർ ആരിഫ് ഖാന്‍റെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുവേദിയില്‍ വിമര്‍ശിച്ചില്ല. കൊവിഡ് സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ആദ്യത്തെ പൊതുസമ്മേളനം ആയിരുന്നു കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പരിപാടി. കേന്ദ്ര നിയമങ്ങൾക്കെതിരെ വിമർശനമുന്നയിച്ചെങ്കിലും സർക്കാരിന്‍റെ നയപരമായ തീരുമാനത്തെ എതിർത്ത ഗവര്‍ണറെ പൊതുവേദിയിൽ വിമർശിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.