തിരുവനന്തപുരം: ബാര്‍ക്കോഴ സംബന്ധിച്ച ബിജു രമേശിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അനുമതി നല്‍കി. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിനായി കെ.പിസി.സി പ്രസിഡന്‍റായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് കോൺഗ്രസ് ആസ്ഥാനത്ത് വച്ച് ഒരു കോടി രൂപ നല്‍കിയെന്ന് ബിജുരമേശ് വെളിപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ് സ്പീക്കറുടെ അനുമതി തേടിയിരുന്നു.
രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നൽകി
ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിനായി കെ.പിസി.സി പ്രസിഡന്‍റായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് കോൺഗ്രസ് ആസ്ഥാനത്ത് വച്ച് ഒരു കോടി രൂപ നല്‍കിയെന്ന ബിജു രമേശിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ് സ്പീക്കറുടെ അനുമതി തേടിയിരുന്നു.
പണം കൈപ്പറ്റിയതായി പറയുന്ന സമയത്ത് ചെന്നിത്തല എം.എല്‍. എ ആയിരുന്നതിനാലും ഇപ്പോള്‍ എം.എല്‍.എ ആയി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിജിലന്‍സ് സ്പീക്കറുടെ അനുമതി തേടിയത്. രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി നേരത്തേ അനുമതി നല്‍കിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ.എം.ഷാജിക്കെതിരെ അന്വേഷണത്തിനും സ്പീക്കര്‍ അനുമതി നല്‍കി.
അതേസമയം പ്രളയ പുനരധി വാസത്തിന് വിദേശ സഹായം സ്വീകരിച്ചുവെന്ന പരാതിയില്‍ എം.എല്‍.എ മാരായ വി.ഡി.സതീശന്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ക്കെതിരായ അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല.