തിരുവനന്തപുരം: നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കൊവിഡ്. ഇന്ന് നടത്തിയ പരിശോധനയിലാണ് സ്പീക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും പരിശോധനയ്ക്ക് വിധേയരാകാന്‍ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
സ്പീക്കർ പി ശ്രീരാമകൃഷ്ണന് കൊവിഡ് - സ്പീക്കർക്ക് കൊവിഡ്
നിലവിൽ ശാരീരിക പ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ സ്പീക്കർ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലാണ്.
സ്പീക്കർ ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥരീകരിച്ചു
നിലവിൽ ശാരീരിക പ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ സ്പീക്കർ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലാണ്. അടുത്ത ദിവസങ്ങളിൽ സ്പീക്കറുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹത്തിന്‍റെ ഓഫിസ് ആവശ്യപ്പെട്ടു. ഇന്നലെയാണ് ഡോളർ കടത്ത് കേസിൽ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തത്.