തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) എംഎൽഎമാരായ റോഷി അഗസ്റ്റിനും എൻ. ജയരാജിനും സ്‌പീക്കറുടെ നോട്ടീസ്. വിപ്പ് ലംഘിച്ചുവെന്ന് കാട്ടി ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫ് നൽകിയ പരാതിയിലാണ് സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ നോട്ടീസ് നൽകിയത്. സംസ്ഥാന സർക്കാരിനെതിരായ അവിശ്വാസപ്രമേയ ചർച്ചയിൽ സർക്കാരിന് എതിരായി വോട്ട് ചെയ്യണമെന്നാണ് മോൻസ് ജോസഫ് നൽകിയ വിപ്പ്. എന്നാൽ ഇരുവരും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.
വിപ്പ് ലംഘനം; റോഷി അഗസ്റ്റിനും എൻ. ജയരാജിനും സ്‌പീക്കറുടെ നോട്ടീസ് - roshi agustine whip
കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കുന്നതടക്കമുള്ള തുടർനടപടി സ്വീകരിക്കാതിരിക്കാൻ കാരണം കാണിക്കാനാണ് സ്‌പീക്കർ നോട്ടീസ് നൽകിയത്.
കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കുന്നതടക്കമുള്ള തുടർനടപടി സ്വീകരിക്കാതിരിക്കാൻ കാരണം കാണിക്കാനാണ് സ്‌പീക്കർ നോട്ടീസ് നൽകിയത്. പാർട്ടിയുടെ ഔദ്യോഗിക വിപ്പ് റോഷി അഗസ്റ്റിനാണെന്നാണ് ജോസ് കെ. മാണി വിഭാഗത്തിൻ്റെ നിലപാട്. വിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കണമെന്ന് കാട്ടി പി.ജെ ജോസഫ്, മോൻസ് ജോസഫ് എന്നിവർക്ക് റോഷി അഗസ്റ്റിൻ വിപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ച് സംസ്ഥാന സർക്കാരിനെതിരെ വോട്ട് ചെയ്ത് ഇരുവരെയും അയോഗ്യരാക്കണമെന്ന കാട്ടി നൽകിയ പരാതിയിലും സ്‌പീക്കർ നോട്ടീസയച്ചിരുന്നു. കേരള കോൺഗ്രസിനുള്ളിലെ ജോസ് കെ. മാണി - പി.ജെ ജോസഫ് തർക്കത്തിൻ്റെ തുടർച്ചയാണ് ഈ തർക്കവും.