സർക്കാരാണ് അധികാരകേന്ദ്രമെന്ന് സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ - kerala governor
ഒരു സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകരുതെന്നും അത് ഭരണഘടന പ്രതിസന്ധി ഉണ്ടാക്കുമെന്നും നിയമസഭാ സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിനെതിരെ തുറന്ന വിമര്‍ശനമുന്നയിക്കുന്ന ഗവര്‍ണറെ തള്ളി നിയമസഭാ സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ. സംസ്ഥാനത്തെ സംബന്ധിച്ച് ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ് പ്രധാന അധികാരകേന്ദ്രമെന്ന് സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ. ഒരു സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകരുത്. അത് ഭരണഘടന പ്രതിസന്ധി ഉണ്ടാക്കും. ഭരണഘടന വിഭാവനം ചെയ്യുന്ന അധികാരങ്ങളുടെ പരിധി എല്ലാവരും മനസിലാക്കണം. സർക്കാരും ഗവർണറും തമ്മിൽ ഉണ്ടെന്ന് പറയുന്ന തർക്കത്തിൽ താൻ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും സ്‌പീക്കർ പറഞ്ഞു.