സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടിയിൽ സ്‌പീക്കർക്ക് "അതൃപ്‌തിയില്ല" - സ്‌പീക്കർക്ക് അതൃപ്‌തിയില്ല
അവകാശ ലംഘന നോട്ടീസിന് വിശദീകരണം ചോദിക്കുന്നത് സ്വാഭാവിക നടപടി മാത്രമാണെന്ന് സ്‌പീക്കറുടെ ഓഫിസ് അറിയിച്ചു.
തിരുവനന്തപുരം:കിഫ്‌ബിക്കെതിരായ സിഎജി റിപ്പോർട്ട് പുറത്തുവിട്ട ധനമന്ത്രി തോമസ് ഐസക്കിൻ്റെ നടപടിയിൽ സ്‌പീക്കർ ശ്രീരാമകൃഷ്‌ണന് അതൃപ്‌തിയെന്ന വാർത്ത നിഷേധിച്ച് സ്‌പീക്കറുടെ ഓഫിസ്. ഇത്തരത്തിൽ പുറത്തുവന്ന വാർത്തകൾ വസ്‌തുതാ വിരുദ്ധമാണ്. അവകാശ ലംഘന നോട്ടീസിന് വിശദീകരണം ചോദിക്കുന്നത് സ്വാഭാവിക നടപടി മാത്രമാണ്. ഇതു തന്നെയാണ് ധനമന്ത്രിക്കെതിരായ അവകാശ ലംഘന നോട്ടീസിലും സ്വീകരിച്ചത്. അതിനു മുകളിലുള്ള മറ്റ് വിവാദങ്ങൾക്ക് യാതൊരു വസ്‌തുതയുമില്ലെന്നും സ്‌പീക്കറുടെ ഓഫിസ് അറിയിച്ചു.