സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ കൊവിഡ് നിരീക്ഷണത്തിൽ - politicians under quarantine
പൊന്നാനി പ്രാദേശിക ഓഫീസിലെ നാല് ജീവനക്കാർക്ക് രോഗം ബാധിച്ചിരുന്നു. ഇവരുമായി നേരിട്ട് സമ്പർക്കമുണ്ടായതിനെ തുടർന്നാണ് നിരീക്ഷണത്തിൽ പോയത്.
തിരുവനന്തപുരം: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ കൊവിഡ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സ്‌പീക്കർ നിരീക്ഷണത്തിൽ പ്രവേശിച്ചത്. പൊന്നാനി പ്രാദേശിക ഓഫീസിലെ നാല് ജീവനക്കാർക്ക് രോഗം ബാധിച്ചിരുന്നു. ഇവരുമായി നേരിട്ട് സമ്പർക്കമുണ്ടായതിനെ തുടർന്നാണ് നിരീക്ഷണത്തിൽ പോയത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് സ്‌പീക്കർ നിരീക്ഷണത്തില്‍ കഴിയുന്നത്. സമ്പൂർണ്ണ ഹൈടെക് ക്ലാസ് മുറിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പൊന്നാനിയിലായിരുന്ന സ്‌പീക്കർ വിവരം അറിഞ്ഞയുടൻ തിരുവനന്തപുരത്തേക് തിരിക്കുകയായിരുന്നു.