തിരുവനന്തപുരം: ഗവർണറുടെ വിയോജിപ്പ് നയപ്രഖ്യാപനത്തിന്‍റെ ഭാഗമല്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. നയപ്രഖ്യാപനത്തിന്‍റെ ഭാഗമായി അച്ചടിച്ച് നൽകിയ പ്രസംഗം ഗവർണർ അംഗീകരിക്കുകയും വായിക്കുകയും ചെയ്തതാണ്. നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവർണർ നടത്തിയ പ്രസ്തവന ഏത് രൂപത്തിൽ കൈകാര്യം ചെയ്യണമെന്ന് പ്രതിപക്ഷത്തിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധിക്കുമെന്നും സ്പീക്കർ പറഞ്ഞു.
ഗവർണറുടെ വിയോജിപ്പ് നയപ്രഖ്യാപനത്തിന്‍റെ ഭാഗമാകില്ലെന്ന് സ്പീക്കർ - policy speech of governor
നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവർണർ നടത്തിയ പ്രസ്തവന ഏത് രൂപത്തിൽ കൈകാര്യം ചെയ്യണമെന്ന് പ്രതിപക്ഷത്തിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധിക്കുമെന്നും സ്പീക്കർ പറഞ്ഞു.
ഗവർണറെ തടഞ്ഞ പ്രതിപക്ഷ സമീപനം ദൗർഭാഗ്യകരമാണ്. പ്രതിഷേധം എങ്ങനെയായിരിക്കണമെന്ന് അവരവരുടെ ബോധ്യത്തിൽ നിന്ന് തീരുമാനിക്കണം. പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആന്‍റ് വാർഡ് കൈയ്യേറ്റം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഗവർണർക്ക് വഴിയൊരുക്കാൻ സാധാരണ ഗതിയിലുള്ള സമീപനമെന്ന നിലയിലാണ് വാച്ച് ആന്‍റ് വാർഡിനെ ഉപയോഗിച്ചത്. പ്രതിപക്ഷത്തിന്‍റെ പരാതി പരിശോധിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി. ഗവർണറെ തിരികെ വിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രമേയം സംബന്ധിച്ച് വെള്ളിയാഴ്ചത്തെ കാര്യോപദേശക സമിതിയിൽ തീരുമാനമുണ്ടാകുമെന്നും നിലവിൽ സമയം നിശ്ചയിച്ച് കൊടുത്തിട്ടില്ലാത്ത അജണ്ടകളുടെ പട്ടികയിലാണ് ലിസ്റ്റ് ചെയ്തിട്ടുള്ളതെന്നും സ്പീക്കർ പറഞ്ഞു.