തിരുവനന്തപുരം: നിയമസഭയിലെ ചോദ്യങ്ങൾക്ക് അവ്യക്തമായ ഉത്തരം നൽകിയതിന് ആരോഗ്യമന്ത്രി വീണ ജോർജിന് സ്‌പീക്കർ എംബി രാജേഷിന്‍റെ ശാസന. കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ സംബന്ധിച്ച ചോദ്യത്തിന് അവ്യക്തമായ ഉത്തരം നൽകിയതിനെ തുടർന്നാണ് സ്‌പീക്കറുടെ നടപടി. ചോദ്യങ്ങൾക്ക് അവ്യക്തമായ മറുപടികൾ നൽകരുതെന്നും ഇത്തരം നടപടി ഇനി ആവർത്തിക്കരുതെന്നും സ്‌പീക്കർ നിർദേശം നൽകി.
ചോദ്യങ്ങൾക്ക് അവ്യക്തമായ ഉത്തരം; ആരോഗ്യമന്ത്രിയെ ശാസിച്ച് സ്‌പീക്കർ
പിപിഇ കിറ്റ് വാങ്ങിയതിലെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് അവ്യക്തമായ ഉത്തരം നൽകിയതിന് സ്‌പീക്കർ ആരോഗ്യമന്ത്രിയെ ശാസിച്ചു. ഇത്തരം നടപടികൾ ആവർത്തിക്കരുത് എന്ന് മന്ത്രിയോട് സ്‌പീക്കർ നിർദേശിച്ചു.
ചോദ്യങ്ങൾക്ക് അവ്യക്തമായ ഉത്തരം; ആരോഗ്യമന്ത്രിയെ ശാസിച്ച് സ്‌പീക്കർ
പ്രതിപക്ഷത്തെ വിവിധ അംഗങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഒരേ മറുപടി നൽകിയെന്ന് ആരോപിച്ച് പ്രതിപക്ഷത്ത് നിന്നും എ പി അനിൽകുമാർ സ്‌പീക്കർക്ക് പരാതി നൽകിയിരുന്നു. സഭയോടുള്ള അവഹേളനമാണ് മന്ത്രിയുടെ നടപടി എന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ ആരോപണം. ഈ പരാതി പരിശോധിച്ച ശേഷമാണ് ഇത്തരം നടപടികൾ ആവർത്തിക്കരുത് എന്ന് മന്ത്രിക്ക് സ്‌പീക്കർ ശാസന നൽകിയത്.
ഇക്കാര്യം എ.പി. അനിൽ കുമാറിനെ നിയമസഭ സെക്രട്ടറിക്ക് വേണ്ടി അണ്ടർ സെക്രട്ടറി കത്തിലൂടെ അറിയിക്കുകയും ചെയ്‌തു.