ശബരിമല വിഷയം: സ്വകാര്യ ബില്ലിന് വീണ്ടും അവതരണാനുമതി നിഷേധിച്ചു - സ്വകാര്യ ബില്ല്
രണ്ടാം തവണയാണ് ശബരിമല സംബന്ധിച്ച സ്വകാര്യ ബില്ല് അവതരിപ്പിക്കുന്നതിന് എം വിൻസെന്‍റിന് സ്‌പീക്കർ അനുമതി നിഷേധിക്കുന്നത്
തിരുവനന്തപുരം: ശബരിമലയിലെ ആചാരങ്ങൾ അതേപടി നിലനിർത്തണമെന്നാവശ്യപ്പെട്ട് എം വിൻസെന്‍റ് എംഎല്‍എ നോട്ടീസ് നൽകിയ സ്വകാര്യ ബില്ലിന് സ്‌പീക്കർ വീണ്ടും അവതരണാനുമതി നിഷേധിച്ചു. ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമെന്ന നിയമവകുപ്പിന്‍റെ അഭിപ്രായത്തെ തുടർന്നാണ് അനുമതി നിഷേധിച്ചത്. ഇത് രണ്ടാം തവണയാണ് ശബരിമല സംബന്ധിച്ച സ്വകാര്യ ബില്ല് അവതരിപ്പിക്കുന്നതിന് എം വിൻസെന്‍റിന് സ്‌പീക്കർ അനുമതി നിഷേധിക്കുന്നത്. ശബരിമല അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി അംഗീകരിച്ച് അവരുടെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും സംരക്ഷിക്കണമെന്നാണ് സ്വകാര്യ ബില്ലിലൂടെ വിൻസെന്‍റ് ആവശ്യപ്പെട്ടത്.