കേരളം

kerala

ETV Bharat / state

നിയമസഭയ്ക്ക് മുന്നില്‍ സമാന്തര സഭയുമായി പ്രതിപക്ഷം

സമാന വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

By

Published : Aug 12, 2021, 10:43 AM IST

Updated : Aug 12, 2021, 11:19 AM IST

adjournment motion notice in dollar smuggling case  dollar smuggling case  ഡോളർ കടത്ത് കേസ്  അടിയന്തര പ്രമേയ നോട്ടീസ് തള്ളി  അടിയന്തര പ്രമേയ നോട്ടീസ്
ഡോളർ കടത്ത് കേസിൽ അടിയന്തര പ്രമേയ നോട്ടീസ് തള്ളി സ്‌പീക്കർ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ ഡോളർ കടത്ത് കേസിൽ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് സ്‌പീക്കർ തള്ളി. വിഷയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയ്ക്ക് മുന്നില്‍ സമാന്തര നിയമസഭ നടത്തി അടിയന്തര പ്രമേയം അവതരിപ്പിച്ചു.

കോടതിയുടെ പരിഗണനയുള്ള വിഷയം ചർച്ച ചെയ്യൽ ആവില്ലെന്ന് സ്‌പീക്കർ എം.ബി രാജേഷ് അറിയിച്ചതോടെ സ്‌പീക്കറുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിക്കുകയായിരുന്നു. സമാന വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

Also Read: സംസ്ഥാന സര്‍ക്കാരിന്‍റെ പാരിതോഷികം കായിക താരങ്ങള്‍ക്കുള്ള പ്രചോദനമെന്ന് ശ്രീജേഷ്

സ്വാശ്രയം, കൊടകര കേസ് ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അദ്ദേഹത്തിൻ്റെ നിരപരാധിത്വം സഭയിൽ പറയാനുള്ള അവസരം നൽകാമെന്നും വി.ഡി സതീശൻ പറഞ്ഞു. എന്നാൽ പൂർണമായും കോടതിയുടെ പരിധിയിൽ നിൽക്കുന്ന കാര്യത്തിൽ ചർച്ച നടത്താൻ പാടില്ലെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

Last Updated : Aug 12, 2021, 11:19 AM IST

ABOUT THE AUTHOR

...view details