തിരുവനന്തപുരം: ലോക കേരളസഭ ധൂര്‍ത്തെന്ന പ്രതിപക്ഷ ആരോപണം തള്ളി സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ. ഒന്നാം ലോക കേരളസഭയെക്കാള്‍ കുറഞ്ഞ ചിലവിലാണ് ഇത്തവണത്തെ സമ്മേളനം നടത്തിയത്. സമ്മേളനം നടന്ന ശങ്കരനാരായണന്‍ തമ്പി ഹാള്‍ പുതുക്കി പണിതതാണ് ധൂര്‍ത്തെന്ന് പറയുന്നതെങ്കില്‍ അത് അർഥമില്ലാത്ത ആരോപണമാണ്. ഹാള്‍ ആരും എങ്ങും കൊണ്ട് പോകില്ലെന്നും ശങ്കരനാരായണന്‍ തമ്പി ഹാൾ നിയമസഭയ്ക്ക് ഒരു മുതല്‍കൂട്ടാണെന്നും സ്‌പീക്കർ പറഞ്ഞു.
ലോക കേരളസഭ ധൂര്‍ത്തെന്ന പ്രതിപക്ഷ ആരോപണം തള്ളി സ്‌പീക്കർ - world kerala assembly
ഒന്നാം ലോക കേരളസഭയെക്കാള്‍ കുറഞ്ഞ ചിലവിലാണ് ഇത്തവണത്തെ സമ്മേളനം നടത്തിയതെന്ന് സ്‌പീക്കർ.
കരാര്‍ തുകയുടെ ബാക്കി സർക്കാരിന് തിരിച്ചടച്ച് മാതൃക കാട്ടിയ ഒരു സഹകരണ സംഘത്തിനാണ് ഇതിന്‍റെ നിർമാണം ഏല്‍പ്പിച്ചത്. വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നും സ്‌പീക്കർ പറഞ്ഞു. ലോക കേരളസഭ വന്‍ വിജയമാണ്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സഭ സഹായിച്ചു. കേരളസഭയുമായി സഹകരിക്കാതെ മാറി നില്‍ക്കുന്ന പ്രതിപക്ഷവുമായി പ്രതീക്ഷയോടെ ചര്‍ച്ച നടത്തും. പ്രവാസികളുടെ പ്രശ്‌നങ്ങളിൽ രാഷ്‌ട്രീയം കലര്‍ത്തി അതിൽ ഇടപെടാതിരിക്കരുത് ശരിയല്ലെന്നും സ്‌പീക്കർ കൂട്ടിച്ചേർത്തു.