തിരുവനന്തപുരം: പ്രതിപക്ഷത്തിന് വിമർശനവുമായി സ്‌പീക്കർ എം ബി രാജേഷ്. ഉപചോദ്യം അനുവദിക്കുന്നതിൽ പക്ഷപാതമെന്ന പരാമർശം ദൗർഭാഗ്യകരമാണ്. റോജി എം ജോൺ പ്രത്യേക തരത്തിൽ സംസാരിക്കുന്നു. മറ്റ് അംഗങ്ങളെ പോലെയല്ല അദ്ദേഹത്തിന്‍റെ ഭാഷ. പ്രതിപക്ഷ നേതാവ് സമ്മർദത്തിന്‍റെ ഭാഷ ഉപയോഗിക്കുന്നു.
പ്രതിപക്ഷ നേതാവ് സമ്മർദത്തിന്‍റെ ഭാഷ ഉപയോഗിക്കുന്നു; വിമർശനവുമായി സ്‌പീക്കർ - വിഡി സതീശന്‍
ഉപചോദ്യം അനുവദിക്കുന്നതിൽ പക്ഷപാതമെന്ന പ്രതിപക്ഷ പരാമർശം ദൗർഭാഗ്യകരമാണെന്ന് സ്‌പീക്കര്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് സമ്മർദ്ദത്തിന്‍റെ ഭാഷ ഉപയോഗിക്കുന്നു; വിമർശനവുമായി സ്പീക്കർ
also read: കാലാവസ്ഥ വ്യതിയാനം; അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം
ന്യായമായ പരിഗണന എല്ലാവർക്കും നൽകുന്നുണ്ട്. പ്രതിപക്ഷ നേതാവ്, മുതിർന്ന നേതാക്കൾ, ചെറുപ്പക്കാർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. ഉപചോദ്യത്തിന്‍റെ കണക്കു വയ്ക്കാൻ തയ്യാറാണെന്നും സ്പീക്കർ പറഞ്ഞു. ചോദ്യോത്തരവേള അവസാനിക്കുമ്പോഴായിരുന്നു സ്പീക്കറുടെ അതൃപ്‌തി പ്രകടനം.