തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജിനെ ശാസിച്ചിട്ടില്ലെന്ന് സ്‌പീക്കർ എം.ബി രാജേഷ്. ഇത്തരത്തിൽ മാധ്യമങ്ങളിൽ വാർത്ത വന്നത് തെറ്റിദ്ധാരണജനകമാണ്. ശാസനയോ താക്കീതോ ഉണ്ടായിട്ടില്ലെന്നും സ്‌പീക്കർ വ്യക്തമാക്കി. സഭയിലെ വിവിധ അംഗങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മന്ത്രി വീണ ജോർജ് ഒരേ മറുപടി നൽകിയെന്ന് ആരോപിച്ച് പ്രതിപക്ഷത്ത് നിന്നും എപി അനിൽകുമാർ സ്‌പീക്കർക്ക് പരാതി നൽകിയിരുന്നു.
മന്ത്രി വീണ ജോർജിനെ ശാസിച്ചിട്ടില്ലെന്ന് സ്‌പീക്കർ
തന്‍റേതല്ലാത്ത കാരണത്തിലാണ് മന്ത്രിക്കെതിരെ തെറ്റിദ്ധാരണാജനകമായ വാർത്ത വന്നതെന്ന് സ്‌പീക്കർ എംബി രാജേഷ്.
ഈ പരാതി പരിശോധിച്ച ശേഷമാണ് ഇത്തരം നടപടികൾ ആവർത്തിക്കരുത് എന്ന് മന്ത്രിക്ക് സ്‌പീക്കർ ശാസന നൽകിയത്. എന്നാൽ ഒരു ചോദ്യത്തിന്‍റെ വിവിധ പിരിവുകൾക്കുള്ള പൊതുവായ മറുപടി നിയമസഭ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിന് സാങ്കേതിക തടസമുണ്ട്. ഇത് സോഫ്‌റ്റ്‌വെയറിന്‍റെ പ്രശ്‌നമാണ്. ഈ പ്രശ്‌നം ഉടൻ പരിഹരിക്കും. തന്‍റേതല്ലാത്ത കാരണത്തിലാണ് മന്ത്രിക്കെതിരെ തെറ്റിദ്ധാരണാജനകമായ വാർത്ത വന്നതെന്നും സ്‌പീക്കർ ചൂണ്ടിക്കാട്ടി.
Read more:ചോദ്യങ്ങൾക്ക് അവ്യക്തമായ ഉത്തരം; ആരോഗ്യമന്ത്രിയെ ശാസിച്ച് സ്‌പീക്കർ