തിരുവനന്തപുരം:സ്‌പീക്കർ എഎൻ ഷംസീറിനെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണി. സ്‌പീക്കറായി ചുമതലയേറ്റെടുത്ത ഉടൻ തന്നെ പൊതുസമൂഹത്തിൻ്റെ അംഗീകാരം നേടുന്ന നിലയിൽ പ്രവർത്തിക്കാൻ ഷംസീറിനായിട്ടുണ്ട്. എംഎൽഎ ആയിരുന്നപ്പോൾ ആക്രമണോത്സുകനായിരുന്നു.
'എംഎല്‍എ ആയിരുന്നപ്പോള്‍ എതിരഭിപ്രായം ഉണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ ആളാകെ മാറി'; സ്‌പീക്കർ എഎൻ ഷംസീറിനെ പ്രശംസിച്ച് എകെ ആൻ്റണി
നിയമസഭ ലൈബ്രറിയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന പുസ്‌തകോത്സവ ചടങ്ങിലേക്ക് ക്ഷണിക്കാനായി സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആൻ്റണിയുടെ വസതിയില്‍ ഇന്ന് എത്തിയിരുന്നു.
ഇതിൽ എതിരഭിപ്രായം തോന്നിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആളാകെ മാറി. എല്ലാവർക്കും സ്വീകാര്യനായി. മൂന്ന് വനിതകളെ സ്‌പീക്കറുടെ പാനലിലേക്ക് കൊണ്ടുവന്നത് അഭിനന്ദമർഹിക്കുന്നതാണെന്നും എകെ ആന്‍റണി പറഞ്ഞു.
സ്‌പീക്കർ ഇന്ന് എകെ ആൻറണിയെ വസതിയിൽ എത്തി സന്ദർശിച്ചിരുന്നു. നിയമസഭ ലൈബ്രറിയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന പുസ്‌തകോത്സവ ചടങ്ങിലേക്ക് ക്ഷണിക്കാനാണ് അദ്ദേഹം എത്തിയത്. പൊതു പരിപാടികളിൽ ഇപ്പോൾ പങ്കെടുക്കുന്നില്ലെന്നാണ് ആൻ്റണി സ്‌പീക്കറെ അറിയിച്ചത്. നിയമസഭയുടെ ഉപഹാരവും സമ്മാനിച്ചാണ് സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ മടങ്ങിയത്.