തിരുവനന്തപുരം:ബില്ലുകളിൽ ഒപ്പിടുന്നതിലെ പ്രതിസന്ധി ഗവർണറുമായി സർക്കാർ ഉടൻ ചർച്ച ചെയ്‌ത് പരിഹരിക്കുമെന്ന് സ്‌പീക്കർ എഎൻ ഷംസീർ. ഗവർണറുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി പ്രാപ്‌തനാണ്. രാഷ്ട്രീയം പറയേണ്ട സാഹചര്യത്തിൽ രാഷ്ട്രീയം പറയുമെന്നും സഭയ്ക്കുള്ളിൽ നിഷ്‌പക്ഷ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഗവർണറുമായുള്ള പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രി പ്രാപ്‌തന്‍'; ഉചിതമായ സമയത്ത് രാഷ്ട്രീയം പറയുമെന്ന് സ്‌പീക്കര്‍ - സ്‌പീക്കര്‍
തിരുവനന്തപുരത്ത് കെയുഡബ്യുജെ സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്‌പീക്കർ എഎൻ ഷംസീർ
'ഗവർണറുമായുള്ള പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രി പ്രാപ്‌തന്‍'; ഉചിതമായ സമയത്ത് രാഷ്ട്രീയം പറയുമെന്നും സ്‌പീക്കര്‍
ഭരണപക്ഷത്തിരിക്കുമ്പോൾ പ്രതിപക്ഷത്തെ കടന്നാക്രമിച്ചതും പ്രതിപക്ഷ ആക്രമണങ്ങളെ പ്രതിരോധിച്ചതും അത് തൻ്റെ റോൾ ആയതുകൊണ്ടാണ്. വിമർശനങ്ങളെ സഹിഷ്‌ണുതയോടെ കാണുന്നു. തന്നെ പറ്റിയുള്ള ട്രോളുകൾ ആസ്വദിക്കാറുണ്ടെന്നും ഷംസീർ പറഞ്ഞു. തിരുവനന്തപുരത്ത് കെയുഡബ്യുജെ സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്‌പീക്കർ എഎൻ ഷംസീർ.
Last Updated : Sep 13, 2022, 4:54 PM IST