കേരളം

kerala

ETV Bharat / state

നിയമസഭാ സമ്മേളനം: ഗവർണറെ വിമർശിച്ച് സ്‌പീക്കർ - ആരിഫ് ഖാന്‍

നിയമസഭാ സമ്മേളനത്തിന്‍റെ അടിയന്തര പ്രാധാന്യം തീരുമാനിക്കേണ്ടത് മന്ത്രിസഭയാണ്. സർക്കാരിനെ വിശ്വാസത്തിലെടുത്ത് തീരുമാനമെടുക്കുകയാണ് ഗവർണർ ചെയ്യേണ്ടിയിരുന്നതെന്നും സ്പീക്കർ ശ്രീരാമകൃഷ്‌ണൻ വ്യക്തമാക്കി.

special assembly session  speaker against governor over special assembly session  speaker p sreeramakrishnan  arif mohammed khan  ഗവർണര്‍ക്കെതിരെ വിമർശനവുമായി സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ  പി ശ്രീരാമകൃഷ്‌ണൻ  ആരിഫ് ഖാന്‍  പ്രത്യേക നിയമസഭാ സമ്മേളനം

By

Published : Dec 24, 2020, 2:39 PM IST

Updated : Dec 24, 2020, 2:55 PM IST

തിരുവന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടിയിൽ വിമർശനവുമായി സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. ഗവർണറുടെ തീരുമാനം ജനാധിപത്യത്തിന്‍റെ ഉള്ളടക്കത്തിന് ചേർന്നതല്ല. ഓരോ വിഷയത്തെക്കുറിച്ചും ചർച്ച നടക്കേണ്ടത് സഭയിലാണ്. നിയമസഭാ സമ്മേളനത്തിന് അടിയന്തര പ്രാധാന്യം തീരുമാനിക്കേണ്ടത് മന്ത്രിസഭയാണെന്നും, സർക്കാരിനെ വിശ്വാസത്തിലെടുത്ത് തീരുമാനമെടുക്കുകയാണ് ഗവർണർ ചെയ്യേണ്ടിയിരുന്നതെന്നും ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. സർക്കാരും ഗവർണറും തുറന്ന പോരിലേക്ക് നീങ്ങുമ്പോൾ ഇതാദ്യമായാണ് സ്‌പീക്കർ പ്രതികരിക്കുന്നത്.

നിയമസഭാ സമ്മേളനം: ഗവർണറെ വിമർശിച്ച് സ്‌പീക്കർ
Last Updated : Dec 24, 2020, 2:55 PM IST

ABOUT THE AUTHOR

...view details