തിരുവനന്തപുരം:തെക്കൻ കേരളത്തിൽ കൊവിഡ് വാക്സിനേഷൻ വിജയകരം.തിരുവനന്തപുരത്തെ ജില്ലാ കേന്ദ്രമായ പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ആർഎൽ സരിതയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എ. റംലാ ബീവിയും വാക്‌സിന്‍ സ്വീകരിച്ചു. ആകെ 2900 ആരോഗ്യപ്രവർത്തകരാണ് തെക്കൻ കേരളത്തിൽ ആദ്യ ദിനം വാക്സിൻ സ്വീകരിച്ചത്.
കൊവിഡ് മാർഗനിർദേശം പാലിച്ച് ആരോഗ്യാവസ്ഥ പരിശോധിച്ചതിന് ശേഷവുമാണ് വാക്സിൻ നൽകുന്നത്. തിരുവനന്തപുരത്ത് 11ഉം കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒമ്പത് വീതം കേന്ദ്രങ്ങളിലുമാണ് വാക്സിനേഷൻ.
തെക്കന്‍ കേരളത്തില്‍ വാക്‌സിനേഷന്‍ വിജയകരം
തെക്കൻ കേരളത്തിൽ വിവിധ ജില്ലകളിലായി 2900 ആരോഗ്യപ്രവർത്തകരാണ് ആദ്യ ദിനം കൊവിഡ് വാക്സിൻ സ്വീകരിച്ചത്
വാക്‌സിനേഷന്‍
ആദ്യ ദിനം ഒരു കേന്ദ്രത്തിൽ 100 പേർക്കാണ് വാക്സിൻ നൽകിയത്. 0.5 എംഎല്ലാണ് ആദ്യ ഡോസായി നൽകിയത്. 28 ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ ഡോസ് എടുക്കേണ്ടതിന്‍റെ പ്രസക്തിയും വാക്സിനേഷനായി എത്തിയവരെ ആരോഗ്യ വിദഗ്ധർ ഓർമ്മിപ്പിച്ചു.