കേരളം

kerala

ETV Bharat / state

South africa vs Afghanistan : മഴ മാറിയില്ല, ദക്ഷിണാഫ്രിക്ക-അഫ്‌ഗാന്‍ മത്സരം ഉപേക്ഷിച്ചു - ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം

South africa vs Afghanistan Cricket World Cup 2023 warm up match cancelled കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക-അഫ്‌ഗാനിസ്ഥാന്‍ മത്സരം മഴയെടുത്തു.

South africa vs Afghanistan  Cricket World Cup 2023  greenfield stadium  Cricket World Cup 2023 warm up match cancelled  ദക്ഷിണാഫ്രിക്ക vs അഫ്‌ഗാനിസ്ഥാന്‍  ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം  ഏകദിന ലോകകപ്പ് 2023
South africa vs Afghanistan Cricket World Cup 2023 warm up match cancelled

By ETV Bharat Kerala Team

Published : Sep 29, 2023, 4:54 PM IST

തിരുവനന്തപുരം : മഴ ചതിച്ചു, ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയും അഫ്‌ഗാനിസ്ഥാനും (South africa vs Afghanistan) തമ്മിൽ നടക്കാനിരുന്ന ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) സന്നാഹ മത്സരം ഉപേക്ഷിച്ചു. (South africa vs Afghanistan Cricket World Cup 2023 warm up match cancelled).

ഉച്ചയ്ക്ക് 2 മണി മുതലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. കനത്ത മഴയെ തുടർന്ന് ടോസ് പോലും ഇടാതെയാണ് മത്സരം ഉപേക്ഷിച്ചത്. തലസ്ഥാനത്ത് രാവിലെ മുതൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ശക്തമായ മഴയെ തുടർന്ന് സ്റ്റേഡിയത്തിൽ വിരലിലെണ്ണാവുന്ന കാണികൾ പോലും എത്തിയിരുന്നില്ല.

സാധാരണ കാര്യവട്ടത്ത് നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്ക് കാണികളുടെ വൻ പങ്കാളിത്തമാണുണ്ടാകാറ്. എന്നാൽ ഇന്ന് സ്റ്റേഡിയവും പരിസരവും വിജനമായിരുന്നു. സന്നാഹമത്സരത്തിന് മുൻപായി ഇന്ന് സ്റ്റേഡിയത്തിൽ ഇരു ടീമുകൾക്കും പരിശീലനത്തിന് സമയം അനുവദിച്ചിരുന്നു. എന്നാൽ മഴയെ തുടർന്ന് പരിശീലനത്തിനും ടീമുകൾ എത്തിയിരുന്നില്ല.

മാത്രമല്ല നെതർലാൻഡ്, ഓസ്‌ട്രേലിയ ടീമുകൾക്ക് തുമ്പ സെന്‍റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടിൽ പരിശീലനത്തിന് സമയവും അനുവദിച്ചിരുന്നു. എന്നാൽ ഒരു ടീമുകൾക്കും ഇന്ന് പരിശീലനത്തിന് ഇറങ്ങാൻ സാധിച്ചില്ല. ജില്ലയിൽ മഴ ശമനമില്ലാതെ തുടരുകയാണ്.

നാളെയാണ് ഓസ്‌ട്രേലിയ- നെതർലാൻഡ്‌സ് (സെപ്‌റ്റംബര്‍ 30) സന്നാഹ മത്സരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ മഴ തുടരുന്ന സാഹചര്യമുണ്ടായാൽ വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന മത്സരങ്ങളും ഉപേക്ഷിക്കേണ്ട സ്ഥിതിയുണ്ടാകും. നിലവിൽ മൈതാനത്തിലെ പിച്ചും ഔട്ട്ഫീൽഡും മഴനനയാതെ മൂടി സൂക്ഷിച്ചിരിക്കുകയാണ്. മഴയ്‌ക്ക് ശേഷം അരമണിക്കൂറിനുള്ളിൽ ഗ്രൗണ്ട് മത്സര യോഗ്യമാക്കാൻ ആകുമെന്നാണ് കെസിഎ അധികൃതർ വ്യക്തമാക്കുന്നതെങ്കിലും മഴ തുടരുന്നതാണ് ആശങ്ക ഉയർത്തുന്നത്.

ഓക്‌ടോബര്‍ രണ്ടിന് നടക്കേണ്ട ദക്ഷിണാഫ്രിക്ക- ന്യൂസിന്‍ഡ് മത്സരവും, മൂന്നിനുള്ള ഇന്ത്യ- നെതര്‍ലാന്‍ഡ്‌സ് മത്സരവും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് (greenfield stadium) സ്റ്റേഡിയത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം സന്നാഹ മത്സരങ്ങള്‍ക്ക് ശേഷം ഒക്‌ടോബര്‍ അഞ്ചിനാണ് ഏകദിന ലോകകപ്പിലെ പ്രധാന മത്സരങ്ങള്‍ ആരംഭിക്കുന്നത്.10 വേദികളിലാണ് മത്സരങ്ങള്‍. ആദ്യ റൗണ്ടില്‍ ആകെ 45 മത്സരങ്ങളാണ് ഉള്ളത്.

ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കഴിഞ്ഞ പ്രാവശ്യത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലാന്‍ഡിനെ നേരിടും. അഹമ്മദാബാദിലാണ് ഈ മത്സരം. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഒക്‌ടോബര്‍ 14ന് അഹമ്മദാബാദില്‍ അരങ്ങേറും.

ALSO READ: Cricket World Cup 2023 Netherlands Team ടോട്ടല്‍ ഫുട്‌ബോളിന്‍റെ മണ്ണില്‍ നിന്ന് ടോട്ടല്‍ ക്രിക്കറ്റ് കളിക്കാനെത്തുന്ന ഓറഞ്ച് പട

ഇന്ത്യ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ ആണ് നേരിടുന്നത്. ഒക്‌ടോബര്‍ എട്ടിന് ചെന്നൈയില്‍ ആണ് ഈ മത്സരം.ഹൈദരാബാദ്, അഹമ്മദാബാദ്, ധർമ്മശാല, ഡൽഹി, ചെന്നൈ, ലഖ്‌നൗ, പൂനെ, ബെംഗളൂരു, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലായാണ് ലോകകപ്പിലെ പ്രധാന മത്സരങ്ങള്‍. നവംബര്‍ 14, 16 തീയതികളില്‍ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് എന്നിവിടങ്ങളിലാണ് സെമി ഫൈനലുകള്‍ നടക്കുക. നവംബര്‍ 19ന് അഹമ്മദാബാദില്‍ വച്ചാണ് ഫൈനല്‍.

ABOUT THE AUTHOR

...view details