തിരുവനന്തപുരം: പാറശാലയ്ക്ക് സമീപം ദേശീയപാതയിൽ അമ്മയും മകനും സഞ്ചരിച്ച ബൈക്കിൽ വാൻ ഇടിച്ച് മകൻ മരിച്ചു. അമ്മ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജില്‍ ചികിത്സയിലാണ്. മര്യാപുരം മോഹന മന്ദിരത്തിൽ സുരേഷിന്‍റെ മകൻ രാഹേഷ് (19) ആണ് മരിച്ചത്. രാഹേഷും അമ്മ സുജിതയും സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. മാർത്താണ്ഡം പെട്രോൾ പമ്പിനു മുമ്പിലെ ഫ്ലൈ ഓവറിലായിരുന്നു അപകടം നടന്നത്. പാറശാല ഭാഗത്തു നിന്നും കുലശേഖരത്തെ സുജിതയുടെ കുടുംബ വീട്ടിലേക്ക് പോവുകയായിരുന്നു ഇവർ.
ബൈക്ക് അപകടത്തില്‍ മകന് ദാരുണാന്ത്യം; അമ്മ ഗുരുതരാവസ്ഥയില്‍ - ബൈക്ക് അപകടത്തില്‍ മകന് ദാരുണാന്ത്യം; അമ്മ ഗുരുതരാവസ്ഥയില്‍
വാൻ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ

ബൈക്ക് അപകടത്തില്‍ മകന് ദാരുണാന്ത്യം; അമ്മ ഗുരുതരാവസ്ഥയില്‍
എതിർ ദിശയില്‍ നാഗർകോവിൽ ഭാഗത്ത് നിന്നും കുഴിത്തുറ ഭാഗത്തേക്ക് വരികയായിരുന്ന വാൻ ബൈക്ക് യാത്രികരായ അമ്മയെയും മകനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നാട്ടുക്കാർ ഇരുവരെയും നാഗർകോവിൽ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും യാത്രമധ്യേ രാഹേഷ് മരിച്ചു. വാൻ അമിത വേഗതയിലായിരുന്നുവെന്ന് ദൃസാക്ഷികൾ പറയുന്നു. മരിച്ച രാഹേഷിന്‍റെ മൃതദേഹം നാഗർകോവിൽ മെഡിക്കൽ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.