തിരുവനന്തപുരം:നെയ്യാറ്റിൻകര പൂവാർ പാമ്പുകാലയിൽ അമ്മയുടെ മരണത്തിൽ മകൻ പൊലീസ് കസ്റ്റഡിയിൽ. വിപിൻ ദാസാണ് പൊലീസ് പിടിയിലായത്. ഇയാളുടെ അമ്മ ഓമന (70)യുടെ മരണത്തെത്തുടർന്നാണ് അറസ്റ്റ്. ജൂലൈ ഒന്നിനാണ് കേസിനാസ്പദമായ സംഭവം.
അധ്യാപികയായ ഓമനയും ഇളയ മകൻ വിപിൻ ദാസും മാത്രമാണ് വീട്ടിൽ താമസം. സ്ഥിരം മദ്യപാനിയായ ഇയാൾ അമ്മയെ മർദിക്കാറുണ്ടെന്ന് അയൽവാസികൾ പറയുന്നു. വിപിൻദാസ് ജൂലൈ ഒന്നിന് ഉച്ചക്ക് ശവപ്പെട്ടി വാങ്ങി വീട്ടിലേക്കു വരുന്നത് കണ്ട നാട്ടുകാർക്ക് സംശയം തോന്നി വിവരം പൊലീസിനെ അറിയിച്ചു.