കേരളം

kerala

ETV Bharat / state

വാരിയംകുന്നനെ നീക്കം ചെയ്‌തവര്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ധാരണയില്ലാത്തവരെന്ന് മുഖ്യമന്ത്രി - pinarayi vijayan

വിഷയത്തില്‍ മുഖ്യമന്ത്രി ബി.ജെ.പിയെ പേരെടുത്ത് വിമർശിക്കാത്തത് ശ്രദ്ധേയമായി.

മുഖ്യമന്ത്രി പിണറായി വിജയന്‍  Chief Minister pinarayi vijayan  ബി.ജെ.പി  വാരിയംകുന്നത്തത്ത്  വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി  variyamkunnath kunnjahammad hajji  സ്വാതന്ത്ര്യസമര സേനാനി  മലബാർ കലാപം  pinarayi vijayan  freedom struggle
വാരിയംകുന്നനെ നീക്കം ചെയ്‌തവര്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ധാരണയില്ലാത്തവരെന്ന് മുഖ്യമന്ത്രി

By

Published : Aug 28, 2021, 9:21 PM IST

തിരുവനന്തപുരം:സ്വാതന്ത്ര്യ പ്രസ്ഥാനത്തെക്കുറിച്ച് ധാരണയില്ലാത്തവരാണ് വാരിയംകുന്നത്തത്തിനെ സ്വാതന്ത്ര്യ സമരസേനാനി പട്ടികയിൽ നിന്നും നീക്കം ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലബാർ കലാപത്തിന് നേതൃത്വം നൽകിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും സഹപ്രവർത്തകരെയും സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്ന് നീക്കിയവർ ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ സംബന്ധിച്ച് യാതൊരു ധാരണയുമില്ലാത്ത ഒരു കൂട്ടം ആളുകളാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്നും വാരിയംകുന്നനെ നീക്കം ചെയ്‌തതിനെതിരെ മുഖ്യമന്ത്രി.

കുഞ്ഞഹമ്മദ് ഹാജിയെയും മലബാർ കലാപത്തെയും സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്‍റെ ഭാഗമാണെന്ന് വിശദീകരിച്ച മുഖ്യമന്ത്രി, ബി.ജെ.പിയെ പേരെടുത്ത് വിമർശിച്ചില്ല എന്നത് ശ്രദ്ധേയമായി. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനം ഏതെങ്കിലും ഒരു രീതിയിൽ മാത്രം നടന്ന ഒന്നല്ല. അതിൽ സഹനസമരം വ്യക്തി സത്യഗ്രഹങ്ങൾ ബഹുജന മുന്നേറ്റങ്ങള്‍ എന്നിവയുണ്ട്. കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ചു നടത്തിയ സമരമുണ്ട്. ആയുധമേന്തിയ പോരാട്ടങ്ങളുമുണ്ട്.

മലബാർ കലാപമെന്ന് വിളിച്ചത് മുഹമ്മദ് അബ്‌ദുറഹ്മാൻ

വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളും കാഴ്ചപ്പാടുകളും ഇത്തരം സമരങ്ങൾ നടത്തുമ്പോൾ അവയ്ക്കെല്ലാം ഒറ്റ ലക്ഷ്യമാണ് ഉണ്ടായത്. അത് ബ്രിട്ടീഷുകാരെ ഈ രാജ്യത്തു നിന്ന് പുറത്താക്കുക എന്നതായിരുന്നു. അതിനുശേഷം ഏതു തരത്തിലുള്ള ഭരണസംവിധാനമാണ് ഉണ്ടാക്കേണ്ടത് എന്നതു സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ പലർക്കുമുണ്ടായിരുന്നു. അങ്ങനെ അഭിപ്രായങ്ങൾ പുലർത്തിയതുകൊണ്ട് അവർ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമല്ലെന്ന് നിശ്ചയിക്കാൻ ആർക്കും അവകാശമില്ല. മലബാർ കലാപം എന്ന് ആ സമരത്തെ അന്നു വിളിച്ചത് മുഹമ്മദ് അബ്‌ദുറഹ്മാന്‍ ആയിരുന്നു.

അതിനകത്തെ കാർഷിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് മലബാറിലെ കാർഷിക കലാപം എന്ന് കമ്മ്യൂണിസ്റ്റുകാർ വിലയിരുത്തി. 1921 ലെ മലബാർ കലാപം ബ്രിട്ടീഷുകാർക്കെതിരായ സമരമായിരുന്നെന്ന് ആർക്കും നിഷേധിക്കാനാവില്ല. ചില മേഖലകളിൽ മലബാർ കലാപത്തെ തെറ്റായ നിലയിലേക്ക് ചിലർ കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ടെന്നത് യാഥാർഥ്യമാണ്.

അതിനെ ആ നിലയിൽ തന്നെ കാണേണ്ടതുണ്ട്. വാരിയംകുന്നത്ത് ആകട്ടെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്‍റെ ഭാഗമായി അത്തരക്കാരെ സഹായിച്ച എല്ലാ മതസ്ഥരെയും അതിന്‍റെ പേരിൽ എതിർത്തിട്ടുണ്ടെന്നത് ചരിത്ര യാഥാർത്ഥ്യമാണ്. ഖാൻ ബഹദൂർ ചേക്കുട്ടി, തയ്യിൽ മൊയ്തീൻ തുടങ്ങിയവരെ ഉൾപ്പെടെ കൊലപ്പെടുത്തുകയാണ് അവർ ചെയ്തത്. എന്നാൽ, നിരപരാധികളെ കൊലപ്പെടുത്തുകയും മറ്റും ചെയ്യുന്നവർക്കെതിരെ ശക്തമായ നിലപാടാണ് വാരിയംകുന്നത്ത് സ്വീകരിച്ചതെന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു.

'മതരാഷ്ട്രവാദം തന്‍റെ ലക്ഷ്യമേയല്ല'

മലബാർ കലാപത്തെക്കുറിച്ച് എഴുതിയ മാധവമേനോനെ വാരിയംകുന്നത്ത് സന്ദർശിക്കുന്ന സന്ദർഭം അദ്ദേഹം എഴുതുന്നുണ്ട്. അവിടെ നടന്ന തെറ്റായ പ്രവണതകൾ ചൂണ്ടിക്കാണിച്ചപ്പോൾ അവ അവസാനിപ്പിക്കാൻ തന്നെയാണ് താൻ വന്നതെന്ന് വാരിയംകുന്നത്ത് പറഞ്ഞതായി മാധവമേനോൻ രേഖപ്പെടുത്തുന്നു.

സർദാർ ചന്ദ്രോത്ത് 1946 ൽ ദേശാഭിമാനിയിൽ ഇക്കാര്യം രേഖപ്പെടുത്തുന്നു. ഹിന്ദുക്കൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ചു നിർത്തിക്കൊണ്ടുള്ള രാജ്യം എന്ന കാഴ്ചപ്പാടാണ് വാരിയംകുന്നത്ത് മുന്നോട്ടുവച്ചത്. മതരാഷ്ട്രവാദം തന്‍റെ ലക്ഷ്യമേയല്ലെന്നും അദ്ദേഹം പറഞ്ഞ കാര്യം ചന്ദ്രോത്ത് രേഖപ്പെടുത്തുന്നു.

സ്വീകരിച്ചത് ബ്രിട്ടീഷ് വിരുദ്ധ നിലപാട്

മലബാർ കലാപം ഹിന്ദു - മുസ്ലിം സംഘർഷത്തിന്‍റേതാണെന്ന പ്രചാരണം രാജ്യത്തെമ്പാടും വന്നപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തി കൊണ്ട് വാരിയംകുന്നത്ത് എഴുതിയ കത്ത് ഹിന്ദു പത്രം അടുത്ത കാലത്തുതന്നെ പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്.

മൊയ്തു മൗലവിയുടെ ആത്മകഥയിലും വാരിയംകുന്നത്തിനെ വർഗീയവാദിയായി ചിത്രീകരിക്കുന്ന രീതിയല്ല സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ ബ്രിട്ടീഷ് വിരുദ്ധ നിലപാട് സ്വീകരിക്കുകയും മതരാഷ്ട്രവാദത്തെ എതിർക്കാനും വിഭിന്നമായ നീക്കങ്ങളെ തടയാനും ശിക്ഷിക്കാനും മുന്നിട്ടു നിന്നതാണ് വാരിയംകുന്നത്തിന്‍റെ പാരമ്പര്യം എന്ന് ചരിത്രം നമ്മെ ഓർമിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി; മരണനിരക്ക് പിടിച്ചുക്കെട്ടി കേരളം

ABOUT THE AUTHOR

...view details