കേരളം

kerala

ETV Bharat / state

കലഹമൊഴിയാതെ കോണ്‍ഗ്രസ് ; സോളമന്‍ അലക്‌സും സിപിഎമ്മിലേക്ക് - സോളമന്‍ അലക്‌സും സിപിഎം

വെള്ളിയാഴ്ച സോളമന്‍ അലക്‌സ് ഔദ്യോഗികമായി സിപിഎമ്മില്‍ ചേരും

solomon alex left congress  solomon alex  solomon alex cpm  cpm  സോളമന്‍ അലക്‌സും സിപിഎമ്മിലേക്ക്  സോളമന്‍ അലക്‌സും സിപിഎം  കോണ്‍ഗ്രസ് പ്രതിസന്ധി
സോളമന്‍ അലക്‌സ്

By

Published : Sep 30, 2021, 4:19 PM IST

തിരുവനന്തപുരം :കെപിസിസി, ഡിസിസി പുനസംഘടനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കളുടെ രാജി തുടരുന്നു. സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്‍റും കെപിസിസി എക്‌സിക്യുട്ടീവ് അംഗവുമായ സോളമന്‍ അലക്‌സ് കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു. വെള്ളിയാഴ്ച സിപിഎമ്മില്‍ ചേരുമെന്ന് അദ്ദേഹം അറിയിച്ചു.

വ്യാഴാഴ്‌ച നടന്ന സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിച്ച ബജറ്റിനെതിരെ കേരള കോണ്‍ഗ്രസ് എം അംഗങ്ങള്‍ക്കൊപ്പം സോളമന്‍ അലക്‌സും വോട്ട് രേഖപ്പെടുത്തി. ഇതോടെ അഞ്ചുവര്‍ഷമായുള്ള ബാങ്ക് ഭരണം യുഡിഎഫിന് നഷ്‌ടമായി. യുഡിഎഫിന് ഭൂരിപക്ഷമുള്ള ബാങ്ക് ഭരണ സമിതിയില്‍ ഇതോടെ 35 നെതിരെ 40 വോട്ടുകള്‍ക്കാണ് ബജറ്റ് പരാജയപ്പെട്ടത്.

ALSO READ മോന്‍സണിന്‍റെ കേസ് സിബിഐയ്ക്ക് വിടണമെന്ന് വി.എം.സുധീരന്‍

കെഎസ്‌യു തിരുവനന്തപുരം ജില്ല പ്രസിഡന്‍റ്, ഡിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, കെ.പി.സി.സി സെക്രട്ടറി, എക്‌സിക്യുട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സോളമന്‍ അലക്‌സ് തിരുവനന്തപുരം ജില്ലയിലെ തലമുതിര്‍ന്ന എ ഗ്രൂപ്പ് നേതാവാണ്.

ഉമ്മന്‍ചാണ്ടി ഗ്രൂപ്പ് നേതൃത്വം ഏറ്റെടുത്തപ്പോള്‍ അദ്ദേഹത്തിന്‍റെ ഉറച്ച അനുയായിയായി സോളമന്‍ അലക്‌സും ഒപ്പം നിന്നു. നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളില്‍ നിന്ന് നിയമസഭയിലേക്ക് പല തവണ പരിഗണിച്ചെങ്കിലും അവസാന നിമിഷം തഴയപ്പെട്ടു. ഡിസിസി, കെപിസിസി പുനസംഘടനയില്‍ പദവികള്‍ ആവശ്യപ്പെട്ടെങ്കിലും ഗ്രൂപ്പ് നേതൃത്വം കയ്യൊഴിഞ്ഞു.

ALSO READ സ്‌കൂൾ തുറക്കാൻ ഒരു മാസം പരീക്ഷണം; ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കില്ലെന്ന് മന്ത്രി

സംസ്ഥാന ഭരണം വീണ്ടും എല്‍.ഡി.എഫിന് ലഭിച്ച സാഹചര്യത്തില്‍ അഡ്‌മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി സോളമന്‍ അലക്‌സ് പ്രസിഡന്റായ സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പിടിച്ചെടുക്കാന്‍ സിപിഎം നേതൃത്വം ശ്രമിക്കുന്നതിനിടെയാണ് എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് ബജറ്റ് പരാജയപ്പെടുത്തി കോണ്‍ഗ്രസ് വിട്ടത്. വെള്ളിയാഴ്ച സോളമന്‍ അലക്‌സ് ഔദ്യോഗികമായി സിപിഎമ്മില്‍ ചേരും.

ABOUT THE AUTHOR

...view details