തിരുവനന്തപുരം : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് സൈനികന്‍ മരിച്ചു. പുളിമാത്ത് സ്വദേശി ആരോമൽ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിക്കായിരുന്നു അപകടം.
ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം ; സൈനികന്‍ മരിച്ചു - പുളിമാത്ത് സ്വദേശി ആരോമൽ
കിളിമാനൂരില്‍ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ സൈനികനായ പുളിമാത്ത് സ്വദേശി ആരോമല്‍ മരിച്ചു. ഇന്നലെ രാത്രി 8 മണിക്കായിരുന്നു അപകടം. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
കിളിമാനൂരിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ആരോമലിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അച്ഛനെ കാണാൻ നാട്ടിലെത്തിയതായിരുന്നു ആരോമൽ.
മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സൈനികരും സുഹൃത്തുക്കളും ചേർന്ന് ഏറ്റുവാങ്ങും.