തിരുവനന്തപുരം:വിഎസ് അച്യുതാനന്ദനെതിരായ അപകീർത്തി കേസിൽ ഉമ്മൻചാണ്ടിക്ക് അനുകൂലമായി വന്ന വിധി ജില്ല കോടതി റദ്ദാക്കി. തിരുവനന്തപുരം മൂന്നാം അഡിഷണൽ സെഷൻസ് ജഡ്‌ജി ജയകൃഷ്‌ണന്‍റേതാണ് ഉത്തരവ്. സോളാർ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് പത്ത് ലക്ഷം രൂപ വിഎസ് അച്യുതാനന്ദൻ നൽകണമെന്ന സബ് കോടതി ഉത്തരവാണ് ജില്ല കോടതി റദ്ദാക്കിയത്.
സോളാർ അപകീർത്തി കേസ്: വിഎസ് ഉമ്മന്‍ ചാണ്ടിക്ക് നഷ്‌ടപരിഹാരം നൽകേണ്ട - സോളാർ അഴിമതി
അപ്പീൽ ഫയൽ ചെയ്യാനായി വിഎസ് അച്യുതാനന്ദൻ കെട്ടിവച്ച 1,37,584 രൂപയും തിരികെ നൽകുവാനും കോടതി ഉത്തരവ്.
സോളാർ അപകീർത്തി കേസ്
ഇതോടെ അപ്പീൽ ഫയൽ ചെയ്യാനായി വിഎസ് അച്യുതാനന്ദൻ കെട്ടിവച്ച 1,37,584 രൂപയും തിരികെ നൽകുവാൻ കോടതി ഉത്തരവ് നൽകി. സബ് കോടതി ഉത്തരവ് അനുസരിച്ച് പലിശ ഉൾപ്പെടെ 14,89,750 രൂപയാണ് അച്യുതാനന്ദൻ ഉമ്മന്‍ ചാണ്ടിക്ക് നൽകേണ്ടിയിരുന്നത്.