തിരുവനന്തപുരം : സോളാർ കേസ് സിബിഐക്ക് വിട്ടതിന് പിന്നിൽ സർക്കാരിന്‍റെ വികൃതമായ മുഖം രക്ഷിക്കാനുള്ള തന്ത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ.
കേന്ദ്ര ഏജൻസികൾക്കെതിരെ ഉറഞ്ഞുതുള്ളുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള നീക്കത്തിൽ സിബിഐക്ക് ഒപ്പമാണെന്നും അദ്ദേഹം പ്രസ്‌താവനയില്‍ ആരോപിച്ചു.
പിണറായിയും മോദിയും തമ്മിലുള്ള കൂട്ടുകെട്ടാണ് കേസ് സിബിഐക്ക് വിട്ടതിന് പിന്നില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരു സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ ഇല്ലാതാക്കാമെന്നത് പിണറായിയുടെ വ്യാമോഹമാണ്.
സ്ത്രീപീഡന, സാമ്പത്തിക പരാതികളാണ് ഇര എന്നവകാശപ്പെടുന്ന സ്ത്രീ ഉന്നയിച്ചത്. എന്നാൽ സിപിഎം നേതാക്കളുടെ മേൽനോട്ടത്തിൽ നടന്ന ഗൂഢാലോചനയുടെ ഫലമാണ് പരാതിയെന്നും കെ.സുധാകരൻ ആരോപിക്കുന്നു.
Also Read: സോളാർ പീഡനക്കേസിലെ സിബിഐ അന്വേഷണം : ബിജെപി-സി.പി.എം കൂട്ടുകെട്ടിന്‍റെ ഭാഗമെന്ന് വി.ഡി സതീശന്‍
ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ 10 കോടി സിപിഎം വാഗ്‌ദാനം ചെയ്‌തെന്ന് ഒരു ഘട്ടത്തിൽ പരാതിക്കാരി വെളിപ്പെടുത്തിയിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ സമാന രീതിയില്‍ സ്വപ്‌ന സുരേഷ് രഹസ്യ മൊഴി നല്‍കിയിട്ടും കേന്ദ്ര ഏജന്‍സികള്‍ മൗനം പാലിക്കുകയായിരുന്നുവെന്നും സുധാകരന്‍ വ്യക്തമാക്കി.