കേരളം

kerala

ETV Bharat / state

സോളാർ മാനനഷ്‌ട കേസ് : വിഎസിന്‍റെ അപ്പീലിൽ സബ് കോടതി രേഖകൾ വിളിച്ചുവരുത്താൻ ജില്ല കോടതി ഉത്തരവ് - kerala latest news

സോളാർ കേസുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്കെതിരെ വി.എസ്.അച്യുതാനന്ദൻ നടത്തിയ അപകീർത്തികരമായ പ്രസ്‌താവനയാണ് കേസിന് ആധാരം

സോളാർ മാനനഷ്‌ട കേസ്  solar case achuthanandan  vs achuthanandan appea  kerala latest news  വിഎസിന്‍റെ അപ്പീലിൽ ജില്ല കോടതി വിധി
സോളാർ മാനനഷ്‌ട കേസ്

By

Published : Mar 22, 2022, 9:45 PM IST

തിരുവനന്തപുരം : സോളാർ മാനനഷ്‌ട കേസിൽ സബ് കോടതി രേഖകൾ വിളിച്ചുവരുത്താൻ അഡീഷണൽ ജില്ല കോടതി ഉത്തരവ്. ഉമ്മൻചാണ്ടിക്ക് പത്തുലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ വി.എസ് അച്യുതാനന്ദൻ സമർപ്പിച്ച അപ്പീലിലാണ് ഉത്തരവ്. കേസിൽ വി.എസ്‌ പത്ത് ലക്ഷത്തി പതിനായിരം രൂപ നൽകണമെന്ന് ജനുവരി 22നാണ് സബ് കോടതി വിധിച്ചത്.

സോളാർ വിവാദവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്കെതിരെ വി.എസ്.അച്യുതാനന്ദൻ നടത്തിയ അപകീർത്തികരമായ പ്രസ്‌താവനയാണ് കേസിന് ആധാരം. സോളാർ തട്ടിപ്പിനായി ഉമ്മൻചാണ്ടി ബിനാമി പേരിൽ കമ്പനി ഉണ്ടാക്കി ജനങ്ങളെ കബളിപ്പിച്ചുവെന്ന് വി.എസ് അച്യുതാനന്ദൻ ആരോപിച്ചിരുന്നു. ഇതിനെതിരെ പത്ത് ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് ഉമ്മൻചാണ്ടി കോടതിയെ സമീപിച്ചത്.

ALSO READ 'പുതിയ കേരളം എന്ന് പറയരുത്' ; പാതയോരത്തെ കൊടിതോരണങ്ങളില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

തുടർന്ന് വി.എസ് പത്ത് ലക്ഷത്തി പതിനായിരം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് സബ് കോടതി വിധിച്ചു. പരാമർശം സാധൂകരിക്കാനാകുന്ന തെളിവുകളൊന്നും വി.എസിന് സമർപ്പിക്കാനായിരുന്നില്ല. തെളിവുകൾ ഹാജരാക്കാൻ തനിക്ക് സാവകാശം ലഭിച്ചില്ലെന്നും സാക്ഷികളെ വിസ്‌തരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിഎസ് അഡീഷണൽ ജില്ല കോടതിയിൽ അപ്പീൽ നൽകിയത്.

ABOUT THE AUTHOR

...view details