കേരളം

kerala

ETV Bharat / state

solar case conspiracy cbi report kb ganesh kumar: ഇരു മുന്നണിയിലും അമർഷം, പ്രതികരിക്കാതെ ഗണേഷ് കുമാർ; മന്ത്രിസ്ഥാനവും തുലാസിൽ

Solar Case Conspiracy cbi report: സിബിഐ അന്വേഷണ റിപ്പോർട്ടിൽ പ്രതിരോധത്തിലാണ് എംഎൽഎ കെ ബി ഗണേഷ് കുമാർ. എൽഡിഎഫിലും യുഡിഎഫിലും അമർഷം.

KB Ganesh Kumar MLA  KB Ganesh Kumar MLA Solar Case Conspiracy  Solar Case Conspiracy  CBI Report Against KB Ganesh Kumar MLA  Solar Case Conspiracy Ganesh Kumar MLA  Ganesh Kumar MLA  Solar Case Conspiracy CBI Report  Solar Case Conspiracy oommen chandy arrest  oommen chandy kb ganesh kumar  kb ganesh kumar oommen chandy Solar Case  Solar Case  Solar Case KB Ganesh Kumar  KB Ganesh Kumar Solar  ഗണേഷ് കുമാർ  ഗണേഷ് കുമാർ എംഎൽഎ  എംഎൽഎ കെ ബി ഗണേഷ് കുമാർ  കെ ബി ഗണേഷ് കുമാർ ഉമ്മൻ ചാണ്ടി  ഉമ്മൻ ചാണ്ടി കെ ബി ഗണേഷ് കുമാർ  കെ ബി ഗണേഷ് കുമാർ സോളാർ കേസ്  സോളാർ കേസ് ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന  കെ ബി ഗണേഷ് കുമാർ സിബിഐ റിപ്പോർട്ട്  സിബിഐ റിപ്പോർട്ട് സോളാർ കേസ്  കെ ബി ഗണേഷ് കുമാറിനെതിരെ സിബിഐ റിപ്പോർട്ട്  സോളാർ പീഡനക്കേസ്  സോളാർ പീഡനക്കേസ് കെ ബി ഗണേഷ് കുമാർ  കെ ബി ഗണേഷ് കുമാർ വിവാദം  KB Ganesh Kumar Isuue  Ganesh Kumar issue
CBI Report Against KB Ganesh Kumar MLA

By ETV Bharat Kerala Team

Published : Sep 11, 2023, 9:45 AM IST

തിരുവനന്തപുരം : സോളാർ പീഡനക്കേസിൽ (Solar Case Conspiracy) മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ എംഎൽഎ ഗണേഷ് കുമാർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായി സിബിഐ റിപ്പോർട്ട് (CBI Report Against KB Ganesh Kumar MLA) പുറത്തുവന്ന സാഹചര്യത്തിൽ കൂടുതൽ പ്രതിരോധത്തിലായി കെബി ഗണേഷ് കുമാർ (KB Ganesh Kumar MLA). സിബിഐ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തില്‍ വിഷയത്തിൽ പ്രതികരിക്കാൻ ഇതുവരെയും ഗണേഷ് കുമാർ തയാറായിട്ടില്ല. സിബിഐ റിപ്പോർട്ട് പുറത്ത് വരുമ്പോൾ സ്വന്തം മണ്ഡലമായ പത്തനാപുരത്ത് ഗണേഷ് കുമാർ ഉണ്ടായിരുന്നെങ്കിലും മാധ്യമപ്രവർത്തകരുടെ ഫോൺ വിളികളോട് അദ്ദേഹം പ്രതികരിച്ചില്ല.

സിബിഐ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ എൽഡിഎഫിലും യുഡിഎഫിലും ഗണേഷ് കുമാറിനെതിരെ അമർഷം പുകയുകയാണ്. ഉമ്മൻചാണ്ടിയെ ഒപ്പം നിന്ന് ചതിച്ച ഒറ്റുകാരനായി പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസിലെ യുവ നേതാക്കൾ. മാത്രമല്ല ആരോപണങ്ങൾ പ്രതിരോധിക്കാൻ സ്വന്തം മുന്നണിയായ എൽഡിഎഫും രംഗത്ത് ഇല്ലാത്ത സ്ഥിതിയാണ്.

ഗണേഷിന് എതിരായുള്ള ആരോപണത്തെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ (EP Jayarajan). മാത്രമല്ല, പിണറായി സർക്കാരിന്‍റെ രണ്ടര വർഷങ്ങൾ പൂർത്തിയാകുമ്പോൾ ഗണേഷിന് ഗതാഗത മന്ത്രി സ്ഥാനം നൽകുമെന്നായിരുന്നു നേരത്തെ എൽഡിഎഫിൽ ഉണ്ടായിരുന്ന ധാരണ. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഗണേഷിന്‍റെ മന്ത്രിസ്ഥാനവും തുലാസിൽ ആയിരിക്കുകയാണ്.

Also read :Solar Case CBI Report സോളാർ പീഡനക്കേസ്; ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഡാലോചന, ഗണേഷ് കുമാർ അടക്കമുള്ളവർക്ക് പങ്കെന്ന് സിബിഐ റിപ്പോര്‍ട്ട്

രൂക്ഷമായി പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ : ഇടയ്ക്ക് സർക്കാർ വിമർശനം നടത്തി യുഡിഎഫിലേക്ക് ഒരു പാലം പണിതിടാം എന്ന് ഗണേഷ് കുമാർ വിചാരിച്ചാലും, ആ പാലത്തിലൂടെ ഗണേഷിനെ നടത്തിച്ച് യുഡിഎഫ് പത്തനാപുരം എംഎൽഎ ആക്കാമെന്ന് ഏതേലും നേതാക്കൾ ആഗ്രഹിച്ചാലും ആ പാലം പൊളിച്ചിരിക്കുമെന്നും പത്തനാപുരം പോയാലും കേരളം പോയാലും ഇയാളെ ചുമക്കില്ലെന്നും യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ (Rahul Mamkootathil) രൂക്ഷഭാഷയിൽ പ്രതികരിച്ചിരുന്നു. ഗണേഷ് കുമാർ, ശരണ്യ മനോജ്, പീഡനക്കേസിലെ വിവാദ ദല്ലാൾ നന്ദകുമാർ എന്നിവർ ചേർന്ന് ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ റിപ്പോർട്ട് പുറത്തുവന്നത്.

സോളാർ കേസിലെ പരാതിക്കാരി ജയിലിൽ കിടന്ന സമയത്താണ് വിവാദങ്ങൾക്ക് വഴിവച്ച കത്ത് പുറത്തുവന്നത്. ഗണേഷ് കുമാർ സഹായിയെ വിട്ട് ഈ കത്ത് കൈവശപ്പെടുത്തുകയും ഉമ്മൻചാണ്ടിയുടെ പേര് എഴുതിച്ചേർക്കുകയുമായിരുന്നു എന്നാണ് സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജും ഇത് പറഞ്ഞിട്ടുണ്ട്. സിബിഐ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയമായി വിഷയം അവതരിപ്പിക്കാനും സാധ്യതയുണ്ട്.

സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐയുടെ അന്തിമ റിപ്പോർട്ട് ഒറ്റുകാർക്കും ചതിച്ചവർക്കുമുള്ള മറുപടിയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ (VD Satheesan) ആരോപണം. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

Read More :VD Satheesan Reaction On Solar Case CBI Report കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല, സിബിഐ റിപ്പോര്‍ട്ട് ചതിച്ചവര്‍ക്കുമുള്ള മറുപടി; വിഡി സതീശൻ

ABOUT THE AUTHOR

...view details