കേരളം

kerala

ETV Bharat / state

സോളാർ തട്ടിപ്പ് കേസ്: സരിതയെയും ബിജുവിനെയും കോടതി വെറുതേ വിട്ടു - saritha

ഇരുവർക്കുമെതിരെ സാമ്പത്തിക തട്ടിപ്പ് തെളിയിക്കാൻ ഹർജിക്കാരന് കഴിഞ്ഞിട്ടില്ല. വിശ്വാസ വഞ്ചന മാത്രമേ തെളിയിക്കാനായിട്ടുള്ളൂവെന്നും കോടതി.

സോളാര്‍ കേസ്

By

Published : Feb 18, 2019, 1:37 PM IST

സോളാര്‍ ഉപകരണ ഇടപാടുമായി ബന്ധപ്പെട്ട് വ്യവസായി ടി സി മാത്യവിനെ കബളിപ്പിച്ച് ഒരു കോടി അഞ്ചു ലക്ഷം തട്ടിയെടുത്ത കേസില്‍ സരിതാ നായരെയും ബിജു രാധാകൃഷ്ണനെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. ബിജു രാധാകൃഷ്ണന്‍, സരിത എസ്.നായര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. മാത്യു കോടതിയിൽ നൽകിയ ഹർജിയിൽ കോടതി നേരിട്ട് കേസ് എടുക്കുകയായിരുന്നു.

ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ആര്‍.ബി.നായര്‍ എന്ന പേരില്‍ ബിജു രാധാകൃഷ്ണനും കമ്പനിയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ലക്ഷ്മി നായര്‍ എന്ന പേരില്‍ സരിത എസ്.നായരുമാണ് സോളാര്‍ ഉപകരണ ഇടപാടിനായി ടി.സി.മാത്യുവിനെ സമീപിച്ചത്.

സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി തമിഴ്നാട് സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കാന്‍ പോകുകയാണെന്നും പദ്ധതിയില്‍ മുതല്‍ മുടക്കണമെന്നും മാത്യുവിനോട് ബിജുവും സരിതയും ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സോളാര്‍ ഉപകരണങ്ങളുടെ മൊത്തവിതരണാവകാശവും വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി സരിതയും ബിജുവും ചേര്‍ന്ന് ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. 2013- ലായിരുന്നു തട്ടിപ്പ് നടന്നത്.

എന്നാൽ ഇരുവർക്കുമെതിരെ സാമ്പത്തിക തട്ടിപ്പ് തെളിയിക്കാൻ ഹർജിക്കാരന് കഴിഞ്ഞിട്ടില്ലെന്നും വിശ്വാസ വഞ്ചന മാത്രമേ തെളിയിക്കാനായിട്ടുള്ളൂവെന്നും കോടതി നിരീക്ഷിച്ചു. പക്ഷേ അതൊരു സിവിൽ തർക്കം മാത്രമാണെന്ന് കോടതി വിലയിരുത്തുകയായിരുന്നു.

ABOUT THE AUTHOR

...view details