തിരുവനന്തപുരം: ലൈഫ് പദ്ധതി പ്രകാരം നിർമിച്ച രണ്ട് ലക്ഷം വീടുകളുടെ പൂർത്തീകരണത്തിന്‍റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ചടങ്ങ് ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന്‍റെ നിലപാടിനെ കടന്നാക്രമിച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്.
ലൈഫ് മിഷന്‍ പദ്ധതി; പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി - പിണറായി വിജയൻ
പാവങ്ങളുടെ കഞ്ഞിയിൽ മണ്ണിടുന്ന സമീപനമാണ് പ്രതിപക്ഷത്തിന്‍റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി
നാടാകെ സന്തോഷിക്കേണ്ട സന്ദർഭത്തിൽ പ്രതിപക്ഷം സ്വീകരിച്ചത് പാവങ്ങളുടെ കഞ്ഞിയിൽ മണ്ണിടുന്ന സമീപനമാണ്. പ്രതിപക്ഷം ബഹിഷ്‌കരിച്ചത് വീടില്ലാത്ത പാവങ്ങളെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം നന്നാകുമെന്ന് തോന്നുന്നില്ലെന്ന് പരിഹസിച്ച മുഖ്യമന്ത്രി, ജനങ്ങളുടെ പ്രശ്നങ്ങളിൽ സർക്കാരിനൊപ്പം നിൽക്കാൻ പ്രതിപക്ഷത്തെ ക്ഷണിച്ചു. വർഷങ്ങളായി പണി മുടങ്ങിക്കിടന്ന 52,050 വീടുകള്‍ ഉൾപ്പെടെ 2,14,262 വീടുകളുടെ നിർമാണമാണ് ലൈഫ് മിഷൻ വഴി പൂർത്തിയാക്കിയത്.
Last Updated : Feb 29, 2020, 8:49 PM IST