തിരുവനന്തപുരം:ശബരിമല ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തിലെ വിവരങ്ങള്‍ ഭക്തജനങ്ങളെ അറിയിക്കാന്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആരംഭിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജുകളും യൂട്യൂബ് ചാനലുമാണ് പ്രവര്‍ത്തനമാരംഭിച്ചത്.
ശബരിമല ക്ഷേത്രത്തിന്‍റെ വിവരങ്ങള്‍ അറിയിക്കാന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ - ശബരിമല ക്ഷേത്രത്തിന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍
ശബരിമലയുമായി ബന്ധപ്പെട്ട വീഡിയോകള്‍, ചിത്രങ്ങള്‍, അറിയിപ്പുകള്‍, വാര്‍ത്തകള്‍ തുടങ്ങിയവ ഇതിലൂടെ ലഭ്യമാകും.
![ശബരിമല ക്ഷേത്രത്തിന്‍റെ വിവരങ്ങള്‍ അറിയിക്കാന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ശബരിമല Social media Sabarimala temple സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ Social media accounts](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11499702-thumbnail-3x2-pp.jpg)
ശബരിമലയുമായി ബന്ധപ്പെട്ട വീഡിയോകള്‍, ചിത്രങ്ങള്‍, അറിയിപ്പുകള്‍, വാര്‍ത്തകള്‍ തുടങ്ങിയവ ഇതിലൂടെ ലഭ്യമാകും. ഇത് കൂടാതെ ശബിമലയിലെ വഴിപാട് വിവരങ്ങള്‍, പൂജാസമയം എന്നിവയും ഇതിലൂടെ ഭക്തര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാം. ശബരിമല ക്ഷേത്രത്തിലെ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും ഈ പേജുകളിലൂടെ ഭക്തര്‍ക്ക് കാണാനാകും.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ലിങ്കുകള്‍
facebook.com/Sabarimala-Ayyappa-Swami-Temple-106504838220113
instagram.com/sabarimalaofficial/
twitter.com/SabarimalaOffl
youtube.com/channel/UCvhUwke3pu_HQHDSP9_IGQgi