കേരളം

kerala

ETV Bharat / state

സാമൂഹ്യ അകലം അയിത്തത്തിനുള്ള ന്യായീകരണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ - chief minister pinarayi vijayan

കൊവിഡ്‌ ഭീതിയില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ മുന്നോട്ടുള്ള പ്രയാണത്തിന് ഗുരുദേവന്‍റെ വാക്കുകള്‍ വഴികാട്ടിയാണെന്നും ഗുരുവിനെ അനുസ്‌മരിച്ചുള്ള ഫെയ്‌സ്‌ ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

സാമൂഹ്യ അകലം  മുഖ്യമന്ത്രി പിണറായി വിജയന്‍  കൊവിഡ്‌ ഭീതി  തിരുവനന്തപുരം  chief minister pinarayi vijayan  social distance
സാമൂഹ്യ അകലം അയിത്തത്തിനുള്ള ന്യായികരണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

By

Published : Sep 2, 2020, 12:18 PM IST

തിരുവനന്തപുരം: സാമൂഹ്യ അകലം അയിത്തമോ അയിത്തത്തിനുള്ള ന്യായീകരണമോ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ്‌ ജാഗ്രതയുടെ പശ്ചാത്തലത്തിലുള്ള അകലത്തെ തൊട്ടുകൂടായ്‌മയുടേയും അയിത്തത്തിന്‍റെയും ന്യായീകരണത്തിനായി ഉപയോഗിക്കാന്‍ ചിലര്‍ വ്യഗ്രത കാണിക്കുന്നുവെന്നും സവര്‍ണാധിപത്യത്തിന്‍റെ പുനരുദ്ധാരണത്തിനായി ശ്രമിക്കുന്നവരുടെ ഇത്തരം വക്രീകരണങ്ങള്‍ ചെറുക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ്‌ ഭീതിയില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ മുന്നോട്ടുള്ള പ്രയാണത്തിന് ഗുരുദേവന്‍റെ വാക്കുകള്‍ വഴികാട്ടിയാണെന്നും ഗുരുവിനെ അനുസ്‌മരിച്ചുള്ള ഫെയ്‌സ്‌ ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗുരുദേവന്‍ ഒരേ സമയം ആയുധവും ആവശ്യവുമായി ഉപദേശിച്ച ശീലമാണ് ശുചിത്വം. ഒരു പക്ഷേ കൊവിഡിനെതിരായ മികച്ച അടിത്തറയിട്ടത് ഗുരുദേവന്‍റെ ഈ മാതൃകാ വിപ്ലവമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details