പാമ്പുകടിയേറ്റ് വിദ്യാര്‍ഥിയുടെ മരണം; ഡോക്ടറെ സസ്പെൻഡ് ചെയ്തു - ഷെഹലാ ഷെറിൻ വാർത്ത
ബത്തേരിയില്‍ പാമ്പുകടിയേറ്റ് സ്‌കൂള്‍ വിദ്യാർഥി മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ ഉത്തരവ്
തിരുവനന്തപുരം: പാമ്പുകടിയേറ്റ് സ്കൂൾ വിദ്യാർഥി മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവ്. ആരോഗ്യ മന്ത്രി കെ.കെ ശൈലജയാണ് ഉത്തരവിട്ടത്. സുല്‍ത്താന്‍ ബത്തേരി സർവജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹ്‌ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്താനാണ് മന്ത്രിയുടെ ഉത്തരവ്. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയിരിക്കുന്നത്. വിദ്യാർഥിനിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.