തിരുവനന്തപുരം: നാടൻ പലഹാരങ്ങൾക്ക് എന്നും ആവശ്യക്കാരേറെയാണ്. കഴിഞ്ഞ 20 വർഷമായി നാടൻ പലഹാരങ്ങൾ തയ്യാറാക്കി വിൽപ്പന നടത്തുന്ന ഒരാളെ പരിചയപ്പെടാം. മലയിൻകീഴിന് സമീപം റോഡരികിൽ പലഹാരക്കട നടത്തുന്ന ശശികല ഉണ്ടാക്കുന്ന വിഭവങ്ങളുടെ ഡിമാന്‍റ് അമേരിക്ക വരെ നീളുകളാണ്.
കൊതിയൂറും നാടൻ പലഹാരങ്ങളുമായി ശശികല - malayinkeezh-
ശശികല ഉണ്ടാക്കുന്ന വിഭവങ്ങളുടെ ഡിമാന്‍റ് അമേരിക്ക വരെ നീളുകളാണ്.
നെയ്യൂറും നെയ്യപ്പം, മധുരത്തിൽ പൊതിഞ്ഞ മുന്തിരിക്കൊത്ത്, ചുവന്നു തുടുത്ത പക്കാവട, കറുമുറെ കഴിക്കാന്‍ അരിമുറുക്ക്, നാവിൽ വെള്ളം നിറയ്ക്കും നാട്ടു പലഹാരങ്ങൾ. തിരുവനന്തപുരത്ത് നിന്നും മലയിൻകീഴിലേക്ക് പോകും വഴി മലയിൻകീഴ് ജങ്ഷന് തൊട്ടു മുന്നെയാണ് ശശികലയുടെ പലഹാരക്കട. ഒരിക്കൽ ഇവിടെ നിന്നും പലഹാരങ്ങൾ വാങ്ങുന്നവർ രുചിയറിഞ്ഞ് പതിവുകാരാകും. ഓർഡർ അനുസരിച്ച് ഇവിടെ പലഹാരങ്ങള്‍ തയ്യാറാക്കി കൊടുക്കും. വിദേശ രാജ്യങ്ങളില്‍ വരെ പ്രിയങ്കരമാണ് ഇവിടുത്തെ പലഹാരങ്ങള്‍. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ശശികലയുടെ കച്ചവടത്തെയും ബാധിച്ചിട്ടുണ്ടെങ്കിലും തനി നാടൻ ചൂടു പലഹാരങ്ങൾ എപ്പോഴും ഇവിടെ റെഡിയാണ്.