കേരളം

kerala

ETV Bharat / state

കാത്തിരിപ്പിന് വിരാമമിട്ട് പരശുവയ്ക്കൽ സ്‌മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു

സംസ്ഥാന സർക്കാരിന്‍റെ സ്‌മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണ പദ്ധതിയിലുൾപ്പെടുത്തിയാണ് ‌ഓഫീസ് നിർമ്മിച്ചതും നാടിന് സമർപ്പിച്ചതും.

കാത്തിരിപ്പിന് വിരാമമിട്ട് പരശുവയ്ക്കൽ സ്‌മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു  smart village office  latest tvm
കാത്തിരിപ്പിന് വിരാമമിട്ട് പരശുവയ്ക്കൽ സ്‌മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു

By

Published : Sep 15, 2020, 7:41 PM IST

തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമമിട്ട് പരശുവയ്ക്കൽ സ്‌മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു. സംസ്ഥാന സർക്കാരിന്‍റെ സ്‌മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണ പദ്ധതിയിലുൾപ്പെടുത്തിയാണ് ‌ഓഫീസ് നിർമ്മിച്ചതും നാടിന് സമർപ്പിച്ചതും. നെയ്യാറ്റിൻകര താലൂക്കിലെ തന്നെ ആദ്യ സ്‌മാർട്ട് വില്ലേജ് കൂടിയായ പരശുവയ്ക്കൽ വില്ലേജ് ഓഫീസിന്‍റെ ഉദ്ഘാടനം ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ഓൺലൈനായി നിർവഹിച്ചു. സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. 44 ലക്ഷം രൂപ ചിലവിട്ട് എസ്‌ഐഎല്‍കെ എന്ന സ്ഥാപനമാണ്‌ നിർമ്മാണം നടത്തിയത്.


സേവനങ്ങള്‍ വിരല്‍തുമ്പിലെത്തിക്കുന്നതിനൊപ്പം ഓഫീസ് സംവിധാനം അടിമുടി മാറും വിധമാണ് ക്രമീകരണം. ഇരിപ്പിടം, ശുദ്ധജലം, ശുചിമുറി തുടങ്ങിയ സംവിധാനങ്ങളെല്ലാം സ്‌മാർട്ട് വില്ലേജ് ഓഫീസിൽ ഒരുക്കിയിട്ടുണ്ട്. ബാങ്കുകളുടെ മാതൃകയിലായിരിക്കും പ്രവര്‍ത്തനം. ജീവനക്കാര്‍ക്ക് പ്രത്യേക ക്യാബിന്‍ സംവിധാനത്തിനൊപ്പം സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനുള്ള ക്രമീകരണവുമൊരുക്കിയിട്ടുണ്ട്.ജില്ല കലക്ടർ നവജ്യോത് ഖോസ ഐഎഎസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എഡിഎം എം വി ആർ വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്‌ എസ് സുരേഷ്, ജില്ല പഞ്ചായത്ത് അംഗം എസ് കെ ബെൻ ഡാർവിൻ, തുടങ്ങിയവർ സംസാരിച്ചു. നെയ്യാറ്റിൻകര തഹസിൽദാർ ടി എം അജയ് കുമാർ കൃതജ്ഞത പറഞ്ഞു. മണ്ഡലത്തിൽ കുന്നത്തുകാൽ, കീഴാറൂർ, വെള്ളറട, ഒറ്റശേഖരമംഗലം, കൊല്ലയിൽ എന്നീ വില്ലേജ് ഓഫീസുകളും ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സി കെ ഹരീന്ദ്രൻ എംഎൽഎ പറഞ്ഞു.

For All Latest Updates

ABOUT THE AUTHOR

...view details