കേരളം

kerala

ETV Bharat / state

എങ്ങുമെത്താതെ റോഡ് നിര്‍മാണം: സ്കൂള്‍ യാത്ര ദുരിതപൂര്‍ണം - സ്മാർട്ട് റോഡ് നിർമാണം

സ്മാർട്ട് റോഡ് പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകളുടെ നിര്‍മാണം വൈകുന്നതാണ് ദുരിതത്തിന് കാരണം.

Smart City Road Constriction  travel distress Thiruvananthapuram city  തിരുവനന്തപുരത്തെ ഗതാഗത കുരുക്ക്  സ്മാർട്ട് റോഡ് നിർമാണം  വഞ്ചിയൂർ ഹൈസ്കൂൾ റോഡ്
സ്കൂള്‍ തുറന്നതോടെ ഗതാഗത കുരുക്കില്‍ നഗരത്തിലെ നിര്‍മാണത്തിലിക്കുന്ന റോഡുകള്‍

By

Published : Jun 1, 2022, 8:23 PM IST

തിരുവനന്തപുരം:സ്കൂള്‍ തുറന്നതോടെ നഗരത്തിലെ നിര്‍മാണത്തിലിരിക്കുന്ന റോഡുകളില്‍ യാത്ര ദുരിതം വര്‍ധിച്ചതായി പരാതി. സ്മാർട്ട് റോഡ് നിർമാണത്തിനായി വെട്ടിപ്പൊളിച്ച റോഡുകളുടെ നിര്‍മാണം വൈകുന്നതാണ് ദുരിതത്തിന് കാരണം. മാതൃഭൂമി റോഡ് മുതൽ വഞ്ചിയൂർ ഹൈസ്കൂൾ വരെയുള്ള ഭാഗത്തെ റോഡുകളിലെ നിര്‍മാണം യാത്രാദുരിതം വര്‍ധിപ്പിച്ചിട്ടുണ്ട്.

സ്കൂൾ തുറന്നതോടെ പണി പൂർത്തിയാകാത്ത റോഡിലെ കുഴികൾ തിടുക്കത്തിൽ മണ്ണിട്ട് മൂടാനുള്ള ശ്രമത്തിലാണ് തൊഴിലാളികള്‍. കാൽനടയാത്ര പോലും സാധ്യമാകാത്ത റോഡിലൂടെയാണ് വരും ദിവസങ്ങളിൽ കുട്ടികൾക്ക് സ്കൂളിലേക്ക് എത്തേണ്ടത്.

സ്കൂള്‍ തുറന്നതോടെ ഗതാഗത കുരുക്കില്‍ നഗരത്തിലെ നിര്‍മാണത്തിലിക്കുന്ന റോഡുകള്‍

കുണ്ടും, കുഴിയും നിറഞ്ഞ റോഡിൽ ഇരുചക്ര വാഹനങ്ങൾ നന്നേ പാടുപെട്ടാണ് കടന്നു പോകുന്നത്. ഹോളി എയ്ഞ്ചൽസ് കോൺവെന്‍റ്, ഗവ മോഡൽ എച്ച് എസ് എസ് എന്നീ സ്കൂളുകൾക്ക് മുന്നിലൂടെ കടന്നുപോകുന്ന റോഡുകളുടെ അവസ്ഥയും സമാനമാണ്. സ്മാർട്ട് റോഡ് നിർമാണം ആരംഭിച്ച നാൾ മുതൽ വൻ ഗതാഗത കുരുക്കാണ് ഈ റോഡുകളിൽ.

എന്നാലിപ്പോൾ സ്കൂൾ കൂടി തുറന്നതോടെ ഗതാഗതക്കുരുക്ക് ഇരട്ടിയായി. സ്കൂളുകൾക്ക് മുന്നിലെ റോഡുകളിലെ കുണ്ടും കുഴിയും അടച്ചോ എന്ന് പരിശോധിക്കാൻ പോലും അധികൃതർ തയാറാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Also Read: അട്ടക്കുളങ്ങര- കിള്ളിപ്പാലം ബൈപ്പാസ് റോഡ് നിര്‍മാണം ഇഴയുന്നതായി പരാതി

ABOUT THE AUTHOR

...view details