തിരുവനന്തപുരം: നഗരവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരം പൂർണമായും കാമറക്കണിലാകുന്നു. പദ്ധതിയുടെ ഭാഗമായി 885 കാമറകൾ നഗരത്തിൽ സ്ഥാപിക്കും. അതിൽ 452 എണ്ണം പൊലീസ് കൺട്രോൾ റൂമിൽ നിന്ന് നിയന്ത്രിക്കാവുന്ന കാമറകളാണ്. നേരത്തെയുണ്ടായിരുന്ന കാമറ സംവിധാനം പ്രവർത്തന രഹിതമായതിന്‍റെ പശ്ചാത്തലത്തില്‍ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരുടേയും അതുമായി ബന്ധപ്പെട്ടവരുടേയും വിവരങ്ങളും ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിന് പരിഹാരം കാണുന്നതിന്‍റെ ഭാഗമായി ട്രാഫിക് ആന്‍ഡ് സേഫ്റ്റി കമാന്‍ഡ് കൺട്രോൾ സെന്‍റർ സ്ഥാപിക്കും. ഇതോടൊപ്പം ഗതാഗത നിയമങ്ങൾ ലംഘിക്കുന്നത് കണ്ടെത്തുന്നതിന് പ്രത്യേക കാമറ സംവിധാനവും ഒരുക്കുന്നുണ്ട്. ഇതിനായി നമ്പർ പ്ലേറ്റ് തിരിച്ചറിയാൻ 300 കാമറകളും വാഹനങ്ങളുടെ വേഗത കണ്ടെത്താൻ 55 കാമറകളും ചുവന്ന ലൈറ്റ് ലംഘിക്കുന്നത് കണ്ടെത്താൻ 54 കാമറകളും സ്ഥാപിക്കും.
എല്ലാം കാണാൻ കാമറ വരുന്നു: സ്‌മാർട്ടാകട്ടെ തിരുവനന്തപുരം - thiruvanathapuram varthakal
നേരത്തെയുണ്ടായിരുന്ന കാമറ സംവിധാനം പ്രവർത്തന രഹിതമായതിന്‍റെ പശ്ചാത്തലത്തില്‍ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരുടേയും അതുമായി ബന്ധപ്പെട്ടവരുടേയും വിവരങ്ങളും ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.
എല്ലാം കാണാൻ കാമറ വരുന്നു: സ്‌മാർട്ടാകട്ടെ തിരുവനന്തപുരം
ഇതുകൂടാതെ സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയുന്നതിന് മുഖം തിരിച്ചറിയാൻ സാധിക്കുന്ന 24 കാമറകളും സ്ഥാപിക്കും. നഗരസഭയിലെ ഇന്ത്യ ഗേറ്റ് കമാൻഡർ സെന്‍ററിലും നന്ദാവനം പൊലീസ് ക്യാമ്പിലും കാമറ കൺട്രോൾ സെന്‍റർ ഒരുക്കും. കാമറകൾ സ്ഥാപിക്കുന്നതിനുള്ള 98 ജംഗ്ഷനുകൾ കണ്ടെത്തിക്കഴിഞ്ഞു. പുതിയ കാമറ സംവിധാനം വരുന്നതോടെ കുറ്റകൃത്യ നിരക്കില്‍ വലിയ കുറവുണ്ടാകുമെന്നാണ് പൊലീസ് വിലയിരുത്തല്‍. ആറു മാസത്തിനുള്ളില്‍ പദ്ധതി യാഥാർഥ്യമാകും.
Last Updated : Nov 3, 2020, 6:03 PM IST