തിരുവനന്തപുരം: കുട്ടികൾക്ക് ആനന്ദം പകരുന്ന തരത്തിൽ അങ്കണവാടികൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്താനാണ് സർക്കാർ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്കണവാടികളുടെ സമൂലമായ മാറ്റമാണ് ലക്ഷ്യമെന്നും 210 സ്‌മാർട്ട് അങ്കണവാടികൾ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷത്തെ ലോക മുലയൂട്ടൽ വാരാചരണത്തിന്‍റെയും സ്‌മാർട്ട് അങ്കണവാടി കെട്ടിട നിർമ്മാണത്തിന്‍റെയും ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അങ്കണവാടികളെ ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്തും : മുഖ്യമന്ത്രി - സ്‌മാർട്ട് അങ്കണവാടി
210 സ്‌മാർട്ട് അങ്കണവാടികൾ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി. ആദ്യ സ്‌മാർട്ട് അങ്കണവാടി പൂജപ്പുരയില്‍
അങ്കണവാടികളെ ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്തും- മുഖ്യമന്ത്രി
കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകുന്ന തരത്തിൽ പ്രകൃതിയോട് ഇണങ്ങിയും ശാരീരിക, മാനസിക, സാമൂഹിക വികാസത്തിന് ഊന്നൽ നൽകുന്ന തരത്തിലുമാണ് സ്‌മാർട്ട് അങ്കണവാടികളുടെ നിർമ്മാണം. നീന്തൽക്കുളം, പൂന്തോട്ടം, ഇൻഡോർ, ഔട്ട്സോർ കളിസ്ഥലങ്ങൾ എന്നിവ സ്‌മാർട്ട് അങ്കണവാടികളുടെ ഭാഗമാകും. പൂജപ്പുരയില്‍ വനിതാ ശിശു വികസന വകുപ്പിന്‍റെ സ്ഥലത്താണ് ആദ്യ സ്‌മാർട്ട് അങ്കണവാടി നിർമ്മിക്കുന്നത്. ചടങ്ങില്‍ കെ കെ ശൈലജ ടീച്ചര്‍, ഒ രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.