റോഡുകളിലെ ഗതാഗതക്കുരുക്ക്: പഠനം ആവശ്യമെന്ന് ധനമന്ത്രി - റോഡ്
റോഡുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ശാസ്ത്രീയ പഠനത്തിനായി അഞ്ച് കോടി രൂപ ഉൾപ്പെടുത്തി രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ്
![റോഡുകളിലെ ഗതാഗതക്കുരുക്ക്: പഠനം ആവശ്യമെന്ന് ധനമന്ത്രി kerala-budget-2021-by-kn-balagopal-finance-minister-of-second-pinarayi-government-updates സംസ്ഥാന ബജറ്റ് പിണറായി സർക്കാർ രണ്ടാം ബജറ്റ് കെ.എൻ ബാലഗോപാലിന്‍റെ ആദ്യ ബജറ്റ് കേരള ബജറ്റ് ബജറ്റ് ധനമന്ത്രി Budget kerala budget KN Balagopal first budget pinarayi budget ഗതാഗതം ഗതാഗതക്കുരുക്ക് റോഡ് ദേശീയ പാത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12009578-thumbnail-3x2-g.jpg)
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് സംസ്ഥാനത്തെ റോഡുകളുടെയും പാലങ്ങളുടെയും നിലവാരം ഉയർത്താൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍. എന്നാൽ ഇപ്പോഴും ഗതാഗത കുരുക്കിൽ വലയുന്ന ദേശീയ പാതകളിലെയും എം.സി റോഡിലെയും പ്രധാന ജംഗ്ഷനുകളിലെ തിരക്കേറിയ സമയത്തെ പ്രശ്നം പരിഹരിക്കാൻ ശാസ്ത്രീയ പഠനം ആവശ്യമാണെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി പറഞ്ഞു. റോഡുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ശാസ്ത്രീയ പഠനത്തിനും മറ്റ് പ്രാഥമിക ചെലവുകൾക്കുമായി അഞ്ച് കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രഖ്യാപിച്ചു.