കേരളം

kerala

ETV Bharat / state

രുചിയില്‍ വിട്ടുവീഴ്‌ചയില്ലാതെ മറ്റൊരു 'മേള'ക്കാലം; പഴയിടത്തിന് കീഴില്‍ ഇത്തവണയും കായികോത്സവത്തിന്‍റെ ഊട്ടുപുര സജീവം - കായിക

സംസ്ഥാന സ്കൂൾ കലാ കായിക മേളകളിലെ സ്ഥിരം സാന്നിധ്യമായ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഇത്തവണത്തെ 64 മത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്‍റെ ഊട്ടുപുര സജീവം

64th Kerala state Sports Meet  Sports Meet  Pazhayidam Mohanan namboothiri  രുചിയില്‍ വിട്ടുവീഴ്‌ചയില്ലാതെ  രുചി  മേള  പഴയിടത്തിന് കീഴില്‍  കായികോത്സവത്തിന്‍റെ ഊട്ടുപുര  ഊട്ടുപുര  64 മത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്‍റെ  തിരുവനന്തപുരം  കായിക
രുചിയില്‍ വിട്ടുവീഴ്‌ചയില്ലാതെ മറ്റൊരു 'മേള'ക്കാലം

By

Published : Dec 4, 2022, 8:12 PM IST

തിരുവനന്തപുരം: രാത്രിയും പകലുമായി ഒരേ സമയം 950 കുട്ടികൾക്കും 150 ഒഫിഷ്യൽസിനും ഭക്ഷണമൊരുക്കുകയാണ് 64-മത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിലെ ഫുഡ്‌ കമ്മിറ്റി. സംസ്ഥാന സ്‌കൂൾ കലാ കായിക മേളകളിലെ സ്ഥിരം സാന്നിധ്യമായ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ 35 ഓളം പാചകക്കാരുടെ സംഘമാണ് ഇത്തവണയും കായിക മേളയ്ക്ക് രുചിക്കൂട്ടൊരുക്കുന്നത്. കായികോത്സവത്തിന്‍റെ പ്രധാന വേദിയായ ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തോട് ചേർന്നുള്ള സെന്‍റ് ജോസഫ് സ്‌കൂളിലാണ് മേളയിൽ പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണം ഒരുക്കുന്നത്.

പഴയിടത്തിന് കീഴില്‍ ഇത്തവണയും കായികോത്സവത്തിന്‍റെ ഊട്ടുപുര സജീവം

അധ്യാപക സംഘടനയായ കെഎസ്‌ടിഎയുടെ വിവിധ ജില്ലയിൽ നിന്നുള്ള പ്രതിനിധികൾക്കൊപ്പം എൻസിസി, എൻഎസ്എസ്, സ്‌കൗട്ട് ആന്‍റ് ഗൈഡ്‌സ് വോളന്‍റിയർമാർ, ബിഎഡ് വിദ്യാർഥികൾ തുടങ്ങിയവരാണ് ഭക്ഷണ വിതരണ ചുമതല വഹിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി ഫ്ലഡ്‌ ലൈറ്റ് മത്സരങ്ങൾ നടക്കുന്ന കായിക മേളയായതിനാൽ പുലർച്ചെ അഞ്ചിന് തുടങ്ങി രാത്രി 11 വരെ കലവറ സജീവമാണ്.

ഓരോ ദിവസവും മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാവും ഓരോ കൗണ്ടറിലും ഭക്ഷണ വിതരണം. കൂടാതെ ഒന്നിലധികം മത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർഥം പ്രഭാത ഭക്ഷണം ഉച്ചവരെയും ഉച്ചഭക്ഷണം രാത്രി വരെയും കരുതുന്നുണ്ടാവും.

ABOUT THE AUTHOR

...view details