വിഷക്കൂൺ കഴിച്ച് അവശനിലയിലായ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു - കിളിമാനൂർ
കിളിമാനൂർ സ്വദേശികളായ ഗോപി, ഷിബു ,ഷാജിദ, കിരൺ,അമൃത,ശബരി എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
![വിഷക്കൂൺ കഴിച്ച് അവശനിലയിലായ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു six_persons_hospitalised_food_poison വിഷക്കൂൺ കഴിച്ച് അവശനിലയിലായി കിളിമാനൂർ തിരുവനന്തപുരം വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9335048-thumbnail-3x2-tvm.jpg)
വിഷക്കൂൺ കഴിച്ച് അവശനിലയിലായ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: വിഷക്കൂൺ കഴിച്ച് അവശനിലയിലായ ആറ് പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ നഗരൂർ സ്വദേശികളായ ഗോപി (80), ഷിബു (44),ഷാജിദ (43), കിരൺ (20), അമൃത (20), ശബരി (15) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചഭക്ഷണത്തോടൊപ്പം കഴിച്ച കൂൺ കറിയിൽ നിന്നാണ് ഇവർക്ക് വിഷബാധയേറ്റത്. വയറു വേദനയേയും മറ്റ് ശാരീരിക അസ്വസ്ഥതകളെയും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.