കേരളം

kerala

ETV Bharat / state

ശിവശങ്കറും സ്വപ്നയും പിണറായിയും മൂവർ സംഘമെന്ന് കെ.മുരളീധരൻ - k muraleedaran

സിനിമയിലെ മൂവർ സംഘത്തെപ്പോലെയാണ് ശിവശങ്കർ, സ്വപ്ന, പിണറായി കൂട്ടുകെട്ടെന്ന് കെ മുരളീധരൻ

ശിവശങ്കറും സ്വപ്നയും പിണറായിയും മൂവർ സംഘമെന്ന് കെ.മുരളീധരൻ  മൂവർ സംഘമെന്ന് കെ.മുരളീധരൻ  സർക്കാരിനെതിരെ കെ മുരളീധരൻ  മുഖ്യമന്ത്രിയുടെ ഓഫീസ്  മയക്കുമരുന്ന് കച്ചവടം നടത്തുന്നു  Sivashankar, Swapna and Pinarayi are group of three says k muraleedaran  Sivashankar, Swapna and Pinarayi are group of three  k muraleedaran  k muraleedaran on government
ശിവശങ്കറും സ്വപ്നയും പിണറായിയും മൂവർ സംഘമെന്ന് കെ.മുരളീധരൻ

By

Published : Dec 2, 2020, 2:52 PM IST

Updated : Dec 2, 2020, 3:16 PM IST

തിരുവനന്തപുരം: വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന പോലെയാണ് ശിവശങ്കറും സ്വപ്നയും പിണറായിയും എന്ന് കെ.മുരളീധരൻ എം.പി. നാലര വർഷത്തെ ഭരണം ഇതാണ് കാണിക്കുന്നത്. എല്ലാത്തിലും മൂവരുമായി പങ്ക് കച്ചവടമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തും പാർട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് കച്ചവടവും നടത്തുന്നുവെന്നതാണ് സ്ഥിതിയെന്നും മുരളീധരൻ പറഞ്ഞു.

കെ.മുരളീധരൻ

തിരുവനന്തപുരം നഗരത്തിലെ വികസനം സർക്കാർ കോൾഡ് സ്റ്റോറേജിൽ വച്ചു. കിഫ്ബി വഴി ഒരു പദ്ധതിയും നഗരത്തിൽ നടന്നിട്ടില്ല. മത്സരം തങ്ങൾ തമ്മില്ലെന്നാണ് എൽഡിഎഫും ബിജെപിയും പറയുന്നത്. അത് ശരിയാണ് .ഇരുവരും രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് മത്സരിക്കുന്നതെന്ന് മുരളീധരൻ പറഞ്ഞു.

Last Updated : Dec 2, 2020, 3:16 PM IST

ABOUT THE AUTHOR

...view details