കേരളം

kerala

ETV Bharat / state

ദേഹാസ്വാസ്ഥ്യം: എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു - gold smuggling

നിലവിൽ അദേഹം കാർഡിയാക് ഐ.സി.യുവിൽ ചികിത്സയിലാണ്.

തിരുവനന്തപുരം  Thiruvananthapuram  M sivasankar is in hospital  chief minister  ICU  gold smuggling  ദേഹാസ്വാസ്ഥ്യം
എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By

Published : Oct 16, 2020, 7:46 PM IST

Updated : Oct 16, 2020, 8:36 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദേഹം കാർഡിയാക് ഐ.സി.യുവിൽ ചികിത്സയിലാണ്. കേന്ദ്ര ഏജൻസികൾ കഴിഞ്ഞ രണ്ടു ദിവസമായി ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനു ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഹൈക്കോടതി ഈ മാസം 23 വരെ ശിവശങ്കറിൻ്റെ അറസ്റ്റ് സ്റ്റേ ചെയ്തിരുന്നു. കസ്റ്റംസ് വാഹനത്തിലാണ് ശിവശങ്കറിനെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ വൈകീട്ട് ആറ് മണിക്ക് ഹാജരാകാൻ നിർദേശം നൽകിയിരുന്നു. ശിവശങ്കറിരെ കസ്റ്റംസ് അറസ്റ്റ് ചെയ്യാനായി നീക്കം നടത്തിയതായും സൂചനയുണ്ട്.

എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Last Updated : Oct 16, 2020, 8:36 PM IST

ABOUT THE AUTHOR

...view details