തിരുവനന്തപുരം: ജില്ലയിൽ സമ്പർക്കത്തിലൂടെ സ്ഥിരീകരിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ഞായറാഴ്‌ച മാത്രം 22 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം റിപ്പോർട്ട് ചെയ്‌തത്. അതില്‍ 14 പേരുടെയും ഉറവിടം വ്യക്തമല്ല. ഇവര്‍ക്ക് യാത്രപശ്ചാത്തലവും ഇല്ല.
തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം; 22 പേർക്ക് സമ്പർക്കം വഴി രോഗം - തിരുവനന്തപുരം സമ്പർക്കം
നിലവിൽ 50ഓളം ഉറവിടം അറിയാത്ത രോഗികളാണ് തലസ്ഥാനത്ത് ഉള്ളത്. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നഗരം കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് കടന്നേക്കും.
മണക്കാട് കൊഞ്ചിറവിള സ്വദേശി എട്ട് വയസുകാരി, പേട്ട സ്വദേശി 42കാരി, വഞ്ചിയൂര്‍ സ്വദേശി 62കാരന്‍, മണക്കാട് സ്വദേശി 29കാരന്‍, ചെമ്പഴന്തി സ്വദേശി 29കാരി, കമലേശ്വരം സ്വദേശി 29കാരന്‍, മണക്കാട് സ്വദേശി 22കാരി, ആറ്റുകാല്‍ ബണ്ട് റോഡ് സ്വദേശി 70 കാരന്‍, പൂന്തുറ സ്വദേശി 36കാരന്‍, വള്ളക്കടവ് സ്വദേശി 65കാരന്‍, പുല്ലുവിള സ്വദേശി 42കാരന്‍, പൂന്തുറ സ്വദേശി 44കാരന്‍, പൂന്തുറ സ്വദേശി 13കാരന്‍, മണക്കാട് സ്വദേശി 51കാരന്‍ എന്നിവര്‍ക്കാണ് രോഗം ബാധിച്ചതിന്‍റെ ഉറവിടം കണ്ടെത്താനാകാത്തത്.
പൂന്തുറ സ്വദേശികളായ നാല് പേര്‍ക്കും ഉച്ചക്കട കഞ്ഞിക്കുഴി സ്വദേശികളായ രണ്ട് പേര്‍ക്കും മുട്ടത്തറ ആലൂകാട്, മണക്കാട് പരുത്തിക്കുഴി എന്നിവിടങ്ങളിൽ ഓരോ ആളുകള്‍ക്ക് വീതവും സമ്പര്‍ക്കത്തിലൂടെ രോഗബാധിച്ചിട്ടുണ്ട്. നിലവിൽ 50ഓളം ഉറവിടം അറിയാത്ത രോഗികളാണ് തലസ്ഥാനത്ത് ഉള്ളത്. അതേസമയം രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നഗരം കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് കടന്നേക്കും. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനും വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനും കഴിഞ്ഞ ദിവസം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു.