തിരുവനന്തപുരം:സിസ്റ്റർ അഭയ കൊലക്കേസിന്‍റെ അവസാന ഘട്ട വിചാരണ ആറു മാസത്തിന് ശേഷം വീണ്ടും ആരംഭിക്കുന്നു. കൊവിഡിനെ തുടർന്ന് നിർത്തിവെച്ച വിചാരണയാണ് തിരുവനന്തപുരം സിബിഐ കോടതിയിൽ ആരംഭിക്കുന്നത്. പ്രമുഖ സാക്ഷികൾ കൂറുമാറുകയും, മരണപ്പെടുകയും ചെയ്‌ത കേസിൽ 37 സാക്ഷികളെ വിസ്തരിച്ചതിന് ശേഷമാണ് കൊവിഡ് മഹാമാരിയെ തുടർന്ന് വിചാരണ നിർത്തി വച്ചത്. പ്രതികൾ ഹൈക്കോടതിയിൽ നിന്നും വിചാരണയ്ക്ക് സ്റ്റേ വാങ്ങിയിരുന്നു. ഒടുവിൽ ഈ സ്റ്റേ കാലാവധിയും കഴിഞ്ഞ് ഈ മാസം 20 മുതൽ വീണ്ടും വിചാരണ ആരംഭിക്കുകയാണ്. കൊലപാതകം കഴിഞ്ഞ് 27 വർഷങ്ങൾക്ക് ശേഷമായിരുന്നു വിചാരണ നടപടികൾ ആരംഭിച്ചത്.
സിസ്റ്റർ അഭയ കൊലക്കേസ്; അവസാന ഘട്ട വിചാരണ വീണ്ടും ആരംഭിക്കുന്നു
കൊവിഡിനെ തുടർന്ന് നിർത്തിവെച്ച വിചാരണയാണ് വീണ്ടും തിരുവനന്തപുരം സിബിഐ കോടതിയിൽ ആരംഭിക്കുന്നത്
സിസ്റ്റർ അഭയ കൊലക്കേസ്; അവസാന ഘട്ട വിചാരണ വീണ്ടും ആരംഭിക്കുന്നു
സാക്ഷിവിസ്‌താരം ആരംഭിച്ചിട്ട് ഇപ്പോൾ ഒരു വർഷം പൂർത്തിയായി. ഇപ്പോഴും വിചാരണയുടെ രണ്ടു ഘട്ടം മാത്രമാണ് പൂർത്തിയായത്. അഭയ കേസിൽ ഇതുവരെ 37 സാക്ഷികളെ വിസ്തരിച്ചു. ഇതിൽ 27 പേർ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോൾ എട്ട് പേർ പ്രതികളെ അനുകൂലിച്ചിരിന്നു. 1992 മാർച്ച് 27 ന് കോട്ടയത്ത് പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ.