കേരളം

kerala

ETV Bharat / state

സിസ്റ്റർ അഭയ കൊലക്കേസ് പ്രതി ഫാ. തോമസ് കോട്ടൂർ ജയിലില്‍ നിന്ന് പുറത്തിറങ്ങി

ഹൈക്കോടതി ജാമ്യത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് ഫാ. തോമസ് കോട്ടൂർ പുറത്തിറങ്ങിയത്.

സിസ്റ്റർ അഭയ കൊലക്കേസ്  സിസ്റ്റർ അഭയ കൊലക്കേസ് പ്രതി ഫാ തോമസ് കോട്ടൂർ ജയിലില്‍ നിന്ന് പുറത്തിറങ്ങി  sister abhaya murder case  ഫാ തോമസ് കോട്ടൂര്‍  സിസ്റ്റർ സെഫി  പയസ് ടെൻത് കോൺവെന്‍റ്  father thomas kottur  sister sefi
അഭയ കൊലക്കേസ് പ്രതി ഫാ. തോമസ് കോട്ടൂർ ജയിലില്‍ നിന്ന് പുറത്തിറങ്ങി

By

Published : Jun 24, 2022, 5:15 PM IST

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഫാ. തോമസ് കോട്ടൂർ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ഹൈക്കോടതി കേസില്‍ പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജാമ്യം അനുവദിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് ഉച്ചയോടെയാണ് ഫാ. തോമസ് കോട്ടൂർ പുറത്തിറങ്ങിയത്.

അഭയ കൊലക്കേസ് പ്രതി ഫാ. തോമസ് കോട്ടൂർ ജയിലില്‍ നിന്ന് പുറത്തിറങ്ങി

സിസ്റ്റർ സെഫി അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന് ജാമ്യത്തിന് ശേഷം പുറത്തിറങ്ങിയിരുന്നു. ഉപാധികളോടെയാണ് ഹൈക്കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്. 5 ലക്ഷം രൂപയുടെ ജാമ്യത്തിനൊപ്പം സംസ്ഥാനം വിട്ടു പോകരുതെന്നും മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും ഉപാധികളുണ്ട്.

1992 മാർച്ച് 27 ന് സിസ്റ്റർ അഭയയെ കത്തോലിക്ക രൂപതയുടെ കീഴിലുള്ള കോട്ടയത്തെ പയസ് ടെൻത് കോൺവെന്‍റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതികൾക്ക് 2020 ഡിസംബർ 23 നാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

Also Read അഭയ കേസ് പ്രതികള്‍ക്ക് ജാമ്യം : ജയിലില്‍ നിന്ന് പുറത്തിറങ്ങി സിസ്റ്റര്‍ സെഫി

ABOUT THE AUTHOR

...view details