സിസ്റ്റര്‍ അഭയ കൊലക്കേസ് ; ഡോക്‌ടര്‍മാരെ വിസ്‌തരിക്കരുതെന്ന് പ്രതിഭാഗം - ഡോക്‌ടര്‍മാരെ വിസ്‌തരിക്കരുതെന്ന് പ്രതിഭാഗം
കേസിലെ പ്രതികളുടെ നുണ പരിശോധന നടത്തിയ ഡോ. പ്രവീണ്‍, ഡോ.കൃഷ്‌ണവേണി എന്നിവരെ വിസ്‌തരിക്കുന്നത് ഒഴിവാക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു
![സിസ്റ്റര്‍ അഭയ കൊലക്കേസ് ; ഡോക്‌ടര്‍മാരെ വിസ്‌തരിക്കരുതെന്ന് പ്രതിഭാഗം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4755848-thumbnail-3x2-abhaya.jpg)
തിരുവനന്തപുരം : സിസ്റ്റര്‍ അഭയ കൊലക്കേസില്‍ നുണ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ഡോക്‌ടര്‍മാരെ വിസ്‌തരിക്കരുതെന്ന് പ്രതിഭാഗം സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു. കേസിലെ ഒന്നാം പ്രതി തോമസ് എം.കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫി എന്നിവരുടെ നുണ പരിശോധന നടത്തിയ ഡോ. പ്രവീണ്‍, ഡോ.കൃഷ്‌ണവേണി എന്നിവരെ വിസ്‌തരിക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച അപേക്ഷ സാക്ഷി വിസ്‌താരത്തിനിടെ പ്രതിഭാഗം തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു. കേസിന്‍റെ രണ്ടാം ഘട്ട വിചാരണ ഇന്നലെയാണ് പുനരാരംഭിച്ചത്. 1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്.